തിരുവനന്തപുരം :കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം നജീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശശിധരൻപിള്ള, വി.കെ മധു, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടറിമാരായ വി. പ്രശാന്ത്, എ.പി കുഞ്ഞാലിക്കുട്ടി, എൻ.റസിയ, സി.എസ് നിത്യ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |