SignIn
Kerala Kaumudi Online
Friday, 13 September 2024 11.52 AM IST

സിന്ന‌ർ, അൽകാരാസ് സെമിയിൽ

Increase Font Size Decrease Font Size Print Page
french-open

പാരീസ്: ഇറ്റാലിയൻ സൂപ്പ‌ർ താരം യാന്നിക് സിന്നിറും സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസും ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെനന്റിലെ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ എത്തി. ക്വാർട്ടറിൽ റഷ്യൻ താരം ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകളിൽ വഴ്ത്തിയാണ് സിന്നിർ അവസാന നാലിൽ ഇടം നേടിയത്. സ്കോർ: 6-2,6-4, 7-6. രണ്ടര മണിക്കൂറോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് 22കാരനായ സന്നർ ജയിച്ചു കയറിയത്. നൊവാക്ക് ജോക്കോവിച്ച് പരിക്കേറ്റ് ടൂ‌‌ർണമെന്റിൽ നിന്ന് പിൻമാറിയതിനാൽ അടുത്ത അപ്ഡേറ്റിൽ സിന്നർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തും. മറ്റൊരു ക്വാർട്ടറിൽ ഗ്രീസ് താരം സ്റ്റെഫാനൊ സിറ്റ്‌സിപാസിനെ കീഴടക്കിയാണ് അൽകാരാസ് സെമി ഉറപ്പിച്ചത്. സ്കോർ: 6-3,7-6,6-4.

വനിതാ സിംഗിൾസിൽ ലോക നാലാം നമ്പ‌ർ താരം കസഖിന്റെ എലേന റൈബാക്കിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനി സെമിയിലേക്ക് ടിക്കറ്റെടുത്തു. സ്കോർ: 6-2,4-6,6-4. പാവോലിനിയുടെ ആദ്യ ഗ്രാൻസ്ലാം സെമിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, FRENCH OPEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.