കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിന്റെ വജ്രജൂബിലി ആഘോഷവും സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് നടക്കും.വജ്രജൂബിലി ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടിയും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എയും നിർവഹിക്കും.പി.ടി.എ പ്രസിഡന്റ് ജി.വിജിൻ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഡോ.തോട്ടയ്ക്കാട് ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി.ആർ.ഗീത നന്ദിയും പറയും. സമ്മാനദാനം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും എൽ.എസ്.എസ് പ്രതിഭകളെ അനുമോദിക്കൽ ആറ്റിങ്ങൽ ഡി.ഇ.ഒ ഇൻചാർജ് പ്രതീപും നിർവഹിക്കും.നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു മുഖ്യപ്രഭാഷണം നടത്തും.ഹെഡ്മിസ്ട്രസ് ടി.വി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.സ്കൂൾ ലീഡർ നൂറാ ഫാത്തിമ.എസ്, പഞ്ചായത്ത് അംഗങ്ങളായ സലൂജ,നഹാസ് എ.എം,പൈവേലിക്കോണം ബിജു,മുൻ സ്കൂൾ മാനേജർ ഇ.ജലാലുദ്ദീൻ,മുൻ ഹെഡ്മിസ്ട്രസ് എസ്.താഹിറാബീവി,തേവലക്കാട് എസ്.എൻ.യു.പി.എസ് ഹെഡ്മിസ്ട്രസ് അനില.എ.എസ്,അഡ്വ.എസ്.സുധീർ,താജുദ്ദീൻ.എം,കിളിമാനൂർ ബി.പി.സി കെ.നവാസ്,തേവലക്കാട് എസ്.എൻ.യു.പി.എസ് മുൻ ഹെഡ്മിസ്ട്രസ് എസ്.ഷീജ,ബാമി,ശംഭുനാഥ്.എസ്,നാസർ പള്ളിപ്പുറം,നാസീം.എസ്,നബിന,നൂറാ ഫാത്തിമ,പ്രസീദ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |