പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ ബസ് ഡ്രൈവർ തസ്തികയിൽ മൂന്ന് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. പാലക്കാട്, മണ്ണാർക്കാട്, ഷൊർണൂർ, പട്ടാമ്പി റൂട്ടുകളിൽ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യത: ഏഴാം ക്ലാസ് പാസ്, ഹെവി ഡ്രൈവിംഗിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം. കുറഞ്ഞത് ഒരു വർഷം കാലാവധിയുള്ള ബാഡ്ജ്, വാലിഡ് ലൈസൻസ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ 24ന് രാവിലെ 11ന് അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |