ന്യൂഡൽഹി : ജെ.പി. നദ്ദ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്രതോടെ, പുതിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താൻ ചർച്ച സജീവം. നദ്ദ തുടരുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പുതിയ അദ്ധ്യക്ഷൻ എത്തുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലും രാജസ്ഥാനിലും അടക്കം നേരിട്ട തിരിച്ചടി വിലയിരുത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകണം. ദേശീയ ജനറൽ സെക്രട്ടറിയും മഹാരാഷ്ട്ര മുൻമന്ത്രിയുമായ വിനോദ് താവ്ഡെ, പാർട്ടി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, രാജ്യസഭാ എം.പി ഓം മാഥൂർ, തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ കെ. ലക്ഷ്മൺ, മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയ പേരുകളാണ് സജീവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |