നെടുമങ്ങാട്: ട്രിവാൻഡ്രം ഡിസ്ട്രിക്ട് റെസ്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ യു 23 റെസ്ലിംഗ് മത്സരം 16ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ,ഗ്രീക്കോ റോമൻ സ്റ്റൈൽ വിഭാഗത്തിലും വനിതകൾക്ക് ഫ്രീസ്റ്റൈൽ വിഭാഗത്തിലും പങ്കെടുക്കാം.2001നും 2005നും ഇടയ്ക്ക് ജനിച്ചവർക്ക് പങ്കെടുക്കാം. 2006ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം നൽകണം. എല്ലാ മത്സരാർത്ഥികളും ബർത്ത് സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവയുടെ കോപ്പിയും,ഒർജിനലും കരുതണം.ശരീരഭാര നിർണയം രാവിലെ 9ന് സ്റ്റേഡിയത്തിൽ നടക്കും.11ന് മത്സരങ്ങൾ ആരംഭിക്കും.കോംപറ്റീഷൻ ഡയറക്ടർ വി.എൻ.പ്രസൂദ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |