SignIn
Kerala Kaumudi Online
Saturday, 05 October 2024 11.13 AM IST

അതിഥിയായെത്തി അവകാശിയായി

Increase Font Size Decrease Font Size Print Page
dog

കൊല്ലം: ഉപേക്ഷിക്കപ്പെട്ടതെന്ന് സംശയിക്കുന്ന ലാബ്രഡോർ നായ സമീപത്തെ വീട്ടിൽ കയറി സ്ഥിരതാമസമാക്കി. കൊട്ടിയം നഗരത്തിന്റെ ഹൃദയഭാഗത്തെ ഒരു വീട്ടിലാണ് മൂന്ന് ദിവസം മുമ്പ് അപ്രതീക്ഷിത അതിഥിയായി ലാബ്രഡോർ നായ എത്തിയത്. ഭക്ഷണം കൊടുത്തതോടെ വീട്ടുകാരുമായി ഇണക്കത്തിലായി. പുറത്തെ ഷെഡിലാണ് കഴിയുന്നതെങ്കിലും അവസരമൊത്താൽ ഓടി വീടിനകത്ത് കയറും. അടുക്കളയിലും ലിവിംഗ് ഏരിയായിലും കഴിയാനാണ് ഇഷ്‌ടം. ഏതോ വീട്ടിൽ അരുമയായി വളർന്നിരുന്നതിന് തെളിവാണ് അകത്ത് പ്രവേശിക്കാനുള്ള ഉത്സാഹമെന്ന് പരിചരിക്കുന്ന വീട്ടമ്മ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ആഹാരം കഴിക്കുന്ന മുറയ്‌ക്ക് ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. വിശന്ന് വലഞ്ഞ് എല്ല് ഉന്തിയ നിലയിൽ എത്തിയ ലാബ്രഡോറിന് ഭക്ഷണവും കരുതലുമൊക്കെ നൽകിയെങ്കിലും സ്ഥിരമായി പാർപ്പിക്കാൻ വീട്ടമ്മയ്‌ക്ക് ബുദ്ധിമുട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 8137021136.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.