ആലപ്പുഴ: അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തിൽ അക്യുപങ്ങ്ചർ കോൺവെക്കേഷൻ പ്രോഗ്രാം കോസ്മിക് ബ്ലോസംസ് 29ന് ആലപ്പുഴ പഗോഡ റിസോർട്ടിൽ നടക്കും. രാവിലെ 9.30ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. എച്ച്.സലാം എം.എൽ.എ, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ എന്നിവർ പങ്കെടുക്കും. ജയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് അക്യുപങ്ങചർ കോഴ്സ് പാസായ 54 അക്യുപങ്ങചർ ഹീലേഴ്സിന് സർട്ടിഫിക്കറ്റ് നൽകും. തുടർന്ന് മനോജ് സ്വാമി നയിക്കുന്ന സാക്സോഫോൺ സോളയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ അക്യുധാം മാനേജിംഗ് ഡയറക്ടർ സി.ടോമിച്ചൻ, കാഫ് ജനറൽ സെക്രട്ടറി ലിറീഷ് അലക്സ്, അഡ്വ.നാസർ എം. പൈങ്ങാമഠം, അമൽ ഖാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |