നെടുമങ്ങാട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈൻ തകർന്നു.ഇരിഞ്ചയം കുശർകോട് റോഡിലാണ് അക്കേഷ്യ മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണത്.അപകടാവസ്ഥയെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.ആളപായമില്ല.ഇന്നലെ രാവിലെയാണ് സംഭവം.ഫയർഫോഴ്സ്,ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുനീക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വൈകിട്ട് പാണയത്തും റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നെടുമങ്ങാട് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃരാരംഭിച്ചത്. ആദിവാസി പ്രദേശമായ പെരിങ്ങമ്മല കൊന്നമൂട്ടിൽ സുനിൽകുമാറിന്റെ വീടിന് മീതെ മരം വീണു.ടെറസ് വീടിന്റെ മുകൾ ഭാഗം ഭാഗികമായി തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |