SignIn
Kerala Kaumudi Online
Sunday, 11 August 2024 10.00 PM IST

അനന്ത് - രാധിക ദമ്പതികൾക്ക് അനുഗ്രഹവുമായി മോദി

anant

മുംബയ്: വെള്ളിയാഴ്ച വിവാഹിതരായ അനന്ത് അംബാനി - രാധിക മെർച്ചന്റ് ദമ്പതികളെ അനുഗ്രഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഇന്നലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ശുഭ് ആശിർവാദ് ചടങ്ങിൽ പങ്കെടുത്ത മോദി നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, ദിഗ്‌വിജയ സിംഗ്, കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നവിസ്, അജിത് പവാർ

തുടങ്ങിയവരും സിനിമാ, കായിക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ രാവിലെ ജിയോ സെന്ററിൽ എത്തിയിരുന്നു.

അനന്ത് - രാധിക വിവാഹ ആഘോഷങ്ങൾ രണ്ട് ദിവസം കൂടി തുടരും. ഇന്ന് ആന്റിലിയയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന മംഗൾ ഉത്സവും നാളെ റിലയൻസ് ജീവനക്കാർക്കായി വിരുന്നും ഉണ്ടാകും.

വാക്ക് നൽകി

ജിയോ വേൾഡ് സെന്ററിൽ നടന്ന വിവാഹം വൈകാരിക നിമിഷങ്ങൾ കൊണ്ടും ശ്രദ്ധേയമായി. മാതാപിതാക്കളായ മുകേഷിന്റെയും നിത അംബാനിയുടെയും അകമ്പടിയോടെയാണ് അനന്ത് വേദിയിലെത്തിയത്. ഘോഷയാത്രയിൽ അനിൽ അംബാനിയും അനന്തിന്റെ സഹോദരങ്ങളായ ആകാശ്, ഇഷ, ശ്ലോക എന്നിവരും ഉണ്ടായിരുന്നു. വിവാഹമണ്ഡപത്തിൽവച്ച് അനന്ദും രാധികയും ജീവിതത്തിൽ നിറവേറ്റാനിരിക്കുന്ന പ്രതിജ്ഞകൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ കൈമാറി. സ്‌നേഹവും പരസ്പരസഹകരണവും യോജിപ്പും നിറഞ്ഞതാവും നമ്മുടെ പാർപ്പിടമെന്ന് രാധിക പറഞ്ഞു. രാധികയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള വസതിയൊരുക്കാൻ ഒപ്പമുണ്ടാകുമെന്ന് അനന്ദ് വാക്കുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.