കൊച്ചി: കഫേ കോഫി ഡേ ശൃംഖലകളുടെ മാതൃ കമ്പനിയായ കോഫി ഡേ എന്റർപ്രൈസസിനെതിരെ പാപ്പർ ഹർജി നടപടികൾ ആരംഭിക്കാൻ ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ അനുമതി നൽകി. ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പ് സർവീസസ് ലിമിറ്റഡിന് നൽകാനുള്ള 228.45 കോടി രൂപ തിരികെ ലഭിക്കാൻ ട്രൈബ്യൂണലിൽ സമർപ്പിച്ച പരാതി സ്വീകരിച്ചാണ് നടപടികൾക്ക് തുടക്കമിടുന്നത്. കടക്കെണിയിലായ കോഫി ഡേ എന്റർപ്രൈസസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെയും നിയമിച്ചു. കഫേ കോഫി ഡേ സ്‌റ്റോറുകൾക്കൊപ്പം റിസോർട്ടും കൺസൾട്ടൻസി സർവീസും കാപ്പിക്കുരു ശേഖരണവും വില്പനയും കൈകാര്യം ചെയ്യുന്ന കോഫി ഡേ കടപ്പത്ര വില്പനയിലൂടെ 200 കോടി രൂപ ഐ.ഡി.ബി.ഐ ട്രസ്‌റ്റിഷിപ്പിൽ നിന്ന് സമാഹരിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനാലാണ് ട്രസ്‌റ്റ് കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |