തിരുവനന്തപുരം: മഴക്കാല പൂർവശുചീകരണം പരാജയപ്പെട്ടതിന്റെ ദുരിതഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തദ്ദേശ വകുപ്പിനുണ്ടായ പരാജയമാണ് പകർച്ചവ്യാധികൾ പടരാൻ കാരണം. ഇതിന് മറുപടി പറയുന്നതിന് പകരം കഴിഞ്ഞ 8 വർഷമായി സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് മന്ത്രി പറയുന്നത്. യൂസർ ഫീ നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു സേവനവും നൽകില്ലെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. അതെങ്ങനെയാണ് ഹരിതകർമ്മ സേനയ്ക്ക് എതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. താൻ കർണാടക സർക്കാരിനെ ന്യായീകരിച്ചിട്ടില്ല. കെ.സി വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയുമായും താൻ ഉപമുഖ്യമന്ത്രിയുമായും സംസാരിക്കുന്നുണ്ട്. മഞ്ചേശ്വരം എം.എൽ.എയും കോഴിക്കോട് എം.പിയും സംഭവ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |