ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. അതിനായി ധനമന്ത്രി പാർലമെന്റിൽ എത്തിക്കഴിഞ്ഞു.
ബഡ്‌ജറ്റിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് അംഗീകാരം വാങ്ങിയിരുന്നു. ദഹി - ചീനി നൽകിയ ധനമന്ത്രിയെ രാഷ്‌ട്രപതി വരവേറ്റു. വിശേഷ ദിവസങ്ങളിൽ തൈരും ശർക്കരയും ചേർത്തുണ്ടാക്കുന്ന മധുരപലഹാരമാണ് ദഹി - ചീനി . ഇത് കഴിച്ചുകൊണ്ട് തുടങ്ങുന്നതെല്ലാം ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം.
ഇന്നത്തെ സമ്പൂർണ ബഡ്‌ജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബഡ്‌ജറ്റുകൾ (ഏഴ്) അവതരിപ്പിച്ച നേട്ടത്തിൽ സിഡി ദേശ്‌മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും ഇടംപിടിക്കും. 2047ൽ വികസിത രാജ്യം എന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ ബഡ്‌ജറ്റിൽ ഇടംപിടിച്ചേക്കും. തൊഴിൽ മേഖലയിലെ കുതിപ്പിനും വ്യവസായ മേഖലയുടെ വളർച്ചയ്‌ക്കും സഹായകരമായ പദ്ധതികൾ ബഡ്‌ജറ്റിലുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
വിനോദ സഞ്ചാര മേഖലയിൽ വലിയ പ്രഖ്യാപനങ്ങളാണ് കേരളം കാത്തിരിക്കുന്നത്.നാഗപട്ടണം പള്ളി മുതൽ തൃശൂർ ലൂർദ് പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് കേന്ദ്ര ടുറിസം സഹമന്ത്രി സുരേഷ് ഗോപി നിർദേശിച്ചിട്ടുണ്ട്. വേളാങ്കണ്ണി, മംഗളാദേവി, മലയാറ്റൂർ,കാലടി,കൊടുങ്ങല്ലൂർ തുടങ്ങിയെല്ലാം പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതിനാൽ ടൂറിസം മേഖല ബഡ്ജറ്റിൽ പുതിയ ഉണർവ് പ്രതീക്ഷിക്കുന്നു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം വികസനം. ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, വടക്കുനാഥ ക്ഷേത്രം, പാലയൂർ പള്ളി എന്നിവക്കിടയിൽ ഒരു തീർത്ഥാടന ടൂറിസം സർക്യൂട്ട് എന്നിവയും കേരളത്തിന്റെ പ്രതീക്ഷകളാണ്.
കേരളത്തിന്റെ പ്രധാന പ്രതീക്ഷകൾ:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |