SignIn
Kerala Kaumudi Online
Saturday, 05 October 2024 6.46 AM IST

ഉമ്മൻചാണ്ടി സഹായഹസ്ത സംഗമം

Increase Font Size Decrease Font Size Print Page
s
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി സഹായഹസ്ത സംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ സഹായഹസ്തം ലഭിച്ചവരുടെ സംഗമം സംഘടിപ്പിച്ചു. കോക്ലിയർ ഇംപ്ലാന്റിംഗ്, കാരുണ്യ ബെനവലന്റ് പദ്ധതികളിലൂടെ വിവിധ ശസ്ത്രക്രിയകൾ നടത്തിയവർ, കൊല്ലം തോടിന്റെ കരകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ശേഷം വീട് ലഭിച്ചവർ തുടങ്ങിയവരടക്കം ഉമ്മൻചാണ്ടിയുടെ സഹായഹസ്തം ലഭിച്ചവരുടെ സംഗമമാണ് കൊല്ലം ബീച്ചിൽ നടന്നത്. ചാണ്ടി ഉമ്മൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിഷ്ണു സുനിൽ പന്തളം, അനുതാജ്, കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ചൈത്ര തമ്പാൻ, ഷാംല നൗഷാദ്, ഹസൈൻ പള്ളിമുക്ക്, അജു ജോർജ്, സുഹൈൽ അൻസാരി, ശരത് പട്ടത്താനം, ഷഹനാസ്, രതീഷ്, ആദർശ് ഭാർഗവൻ, ജയകൃഷ്ണൻ, ബിനോയ് ഷാനൂർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.