കൊച്ചി: ലോകത്തിലെ പ്രമുഖ സെമികണ്ടക്‌ടർ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രവർത്തന ലാഭത്തിൽ വൻ ഇടിവ് നേരിട്ടതോടെ ലാഭവിഹിതം ഒഴിവാക്കാനും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനുമടക്കമുള്ള നടപടികൾക്ക് ഇന്റൽ തുടക്കമിട്ടിരുന്നു. പ്രതിസന്ധി രൂക്ഷമാണെന്ന വാർത്തകൾ പുറത്തുവന്നതോടെ വെള്ളിയാഴ്‌ച ഇന്റൽ കോർപ്പറേഷന്റെ ഓഹരി വിലയിൽ ഇരുപത്തിയഞ്ച് ശതമാനം തകർച്ച നേരിട്ടു. ആഗോള ചിപ്പ് വിപണിയിൽ ഇന്റലിന്റെ മേധാവിത്തവും കുത്തനെ കുറയുകയാണ്.
വരുമാനത്തിൽ വലിയ തിരിച്ചടി നേരിടുന്നതിനാൽ 15 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. തയ്‌വാനിലെ ടി.എം.എം.സി ഉൾപ്പെടെയുള്ള ചിപ്പ് നിർമ്മാതാക്കൾ ഇന്റലിന് കടുത്ത മത്സരമാണ് സൃഷ്ടിക്കുന്നത്. വാരാന്ത്യത്തിലെ ഓഹരി വിലത്തകർച്ചയോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 3,000 കോടി ഡോളറിന്റെ ഇടിവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |