SignIn
Kerala Kaumudi Online
Wednesday, 11 September 2024 6.38 AM IST

വയനാട്ടിലെ ദുരന്തബാധിതർക്ക് എൽ.ഐ.സി ഇളവുകൾ പ്രഖ്യാപിച്ചു 

Increase Font Size Decrease Font Size Print Page
lic

കൊച്ചി: വയനാട് ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ.ഐ.സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻജ്യോതി ബീമയോജന ഉൾപ്പെടെ ഇൻഷ്വറൻസുകൾ ഉടനടി തീർപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി എൽ.ഐ.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ദുരിതം നേരിടുന്ന വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പമാണ് എൽ.ഐ.സിയെന്നും അദ്ദേഹം പറഞ്ഞു.

വേഗത്തിൽ ക്ലെയിം തീർപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസറായ എൽ.ഐ.സി മാനേജർ ക്ലെയിംസ് രാജേന്ദ്രൻ എം.പിയെ ബന്ധപ്പെടണം. മൊബൈൽ നമ്പർ : 94954 52476 ലാൻഡ് ലൈൻ :0495 2728765 2.

നോഡൽ ഓഫീസർമാരായ ജോയ് എം സി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ , ക്ലെയിംസ് വിഭാഗം , ബ്രാഞ്ച് ഓഫീസ് കൽപ്പറ്റ . മൊബൈൽ നമ്പർ : 85478 00242, ജോണി കെ. ജെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ , ക്ലെയിംസ് വിഭാഗം , ബ്രാഞ്ച് ഓഫീസ് സുൽത്താൻബത്തേരി മൊബൈൽ നമ്പർ : 94971 46610 എന്നിവരുടെയും സേവനം ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.