കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി തൃശൂർ കൊടുങ്ങല്ലൂർ കരുമാത്ര ചീനിക്കപ്പുറത്ത് ഫാദിൽ(23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര രതീഷ് (23) എന്നിവരെ തടിയിട്ടപറമ്പ് പൊലീസും പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി.
മനക്കക്കടവ് പാലത്തിന് സമീപം പൊതികളിലാക്കിയ കഞ്ചാവ് രതീഷിന് കൈമാറാൻ എത്തിയപ്പോഴാണ് ഫാദിൽ പിടിയിലായത്. ഫാദിൽ പിടിയിലായതോടെ രതീഷ് ഒളിവിൽ പോയി. ശ്രീകൃഷ്ണപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
കളമശേരിയിൽ ലോഡ്ജ് വാടകയ്ക്കെടുത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബിനാനിപുരത്ത് അറസ്റ്റിലായ യുവതി ഉൾപ്പെടുന്ന സംഘം രതീഷിന്റെ സുഹൃത്തുക്കളാണ്.
പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, തടിയിട്ടപറമ്പ് എസ്.എച്ച്.ഒ എ.എൽ. അഭിലാഷ്, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, കെ.ബി. ഷമീർ, സീനിയർ സി.പി.ഒമാരായ ടി.എൻ. മനോജ് കുമാർ, ടി.എൻ. അഫ്‌സൽ, സി.പി.ഒ മാരായ അരുൺ കെ. കരുൺ, റോബിൻ ജോയ്, മുഹമ്മദ് നൗഫൽ കെ.എസ്. അനൂപ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |