കൽപ്പറ്റ: സഹായ ഹസ്തവുമായി ശിവഗിരി മഠം സന്യാസി ശ്രേഷ്ഠരും ഗുരുധർമ്മ പ്രചാരണസഭ യുവജനസഭാ പ്രവർത്തകരും ദുരന്തഭൂമിയിൽ. സന്യാസിമാർ കളക്ടറേറ്റിലെത്തി മന്ത്രി ഒ.ആർ.കേളുവുമായും ജില്ലാ കളക്ടറുമായും ദുരന്ത നിവാരണത്തെക്കുറിച്ച് ചർച്ച ചെയ്തു. പ്രകൃതി ദുരന്തത്തിൽ പെട്ടവരെ സമാശ്വസിപ്പിച്ചു. മരിച്ചവർക്കു വേണ്ടി പ്രാർത്ഥന നടത്തി. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച അവശ്യസാധനങ്ങൾ ഗുരുധർമ്മ പ്രചാരണസഭാ പ്രവർത്തകർ ചേർന്ന് ജീവകാരുണ്യ സന്നദ്ധ സംഘടനകൾക്കും ദുരിതബാധിതർക്കും വിതരണം ചെയ്തു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ, ദിവ്യാനന്ദഗിരി, സഭാ രജിസ്ട്രാർ കെ. ടി. സുകുമാരൻ, യുവജനസഭാ കേന്ദ്രസമിതി ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ, കൺവീനർ അഡ്വ.സുബിത്ത് എസ്. ദാസ്, വൈസ് ചെയർമാൻ അമൽരാജ് ഗാന്ധിഭവൻ, ദിലീപ് പനയറ, സഭയുടെ വയനാട് ജില്ല പ്രസിഡന്റ് ജയരാജ് പുൽപ്പള്ളി,കെ.പി.ശശികുമാർ, വയനാട് യുവജന ജില്ലാ ചെയർമാൻ അജി പുൽപ്പളളി, നിഷ പ്ലാത്താനം തുടങ്ങി മാതൃയുവജനസഭാ പ്രവർത്തകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |