SignIn
Kerala Kaumudi Online
Wednesday, 07 August 2024 12.54 PM IST

സൺറൈസ് വാലിയിൽ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം

wayanad

മേപ്പാടി: ചാലിയാറിലെ ദുർഘടമേഖലയായ സൺറൈസ് വാലിയിൽ തെരച്ചിലിനുള്ള ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലാണെത്തിച്ചത്. ആറ് കരസേനാംഗങ്ങളും പൊലീസ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചർമാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഇറക്കിയത്.

ഒരു പ്രദേശത്ത് തെരച്ചിൽ പൂർത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയർ ലിഫ്റ്റ് ചെയ്ത് മറ്റിടങ്ങളിലേക്ക് മാറ്റി. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ. കൽപ്പറ്റ എസ്.ജെ.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റർ പറന്നത്. ലാൻഡിംഗ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ആളുകളെ ഇറക്കുന്നതിനും എയർ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.