കരുനാഗപ്പള്ളി: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 15 വീടുകളുടെ നിർമ്മാണത്തിന് സ്ഥലം നൽകാൻ കോഴിക്കോട് യാഷ് ഇന്റർ നാഷണൽ ഹോട്ടലിൽ ചേർന്ന യു.എം.സി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംഘടന സംസ്ഥാന നേതാക്കൾ അടുത്ത ദിവസങ്ങളിൽ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരുടെ സ്ഥിതി വിവരങ്ങൾ ശേഖരിച്ച് അവരുടെ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സഹായങ്ങൾ ചെയ്തുകൊടുക്കുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ സി.എച്ച്.ആലിക്കുട്ടി ഹാജി, നിജാം ബഷി, സി.വി.ജോളി, കെ.കെ.നിയാസ്, കെ.എം.കുട്ടി, ടി.പി.എ ഷെഫീക്ക്, അലി അയ്ന, ബൈജു തളിയത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |