പാരീസ്: അച്ചടക്കമില്ലാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടി പരാഗ്വെയുടെ നീന്തൽ താരത്തിനോട് കഴിഞ്ഞദിവസം ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. 20 വയസുകാരി ലുവാന അലോൺസോയ്ക്കെതിരെയാണ് പരാഗ്വെ ഒളിമ്പിക് കമ്മറ്റി കടുത്ത നടപടിയെടുത്തത്. ലുവാന പ്രകോപനപരമായ രീതിയിൽ വസ്ത്രധാരണം നടത്തുകയും മോശം പെരുമാറ്റം വഴി ഒളിമ്പിക്സിൽ മത്സരിക്കാനെത്തുന്ന സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നതായി തെളിഞ്ഞതിനാലായിരുന്നു നടപടി.
ആരാണ് ലുവാന അലോൺസോ?
അതേസമയം, തന്നെ പുറത്താക്കിയിട്ടില്ലെന്നും ഒരിക്കലും തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നുമായിരുന്നു പുറത്താക്കലിലോട് ലുവാന അലോൺസോ പ്രതികരിച്ചത്. പുറത്തായതിന് പിന്നാലെ താൻ വിരമിക്കുകയാണെന്നും ലുവാന അറിയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രശസ്ത ഇൻസ്റ്റാഗ്രാം താരം കൂടിയാണ് ലുവാന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |