വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാക് പൗരനെതിരെ കുറ്റംചുമത്തി യു.എസ്. ജൂലായ് 12ന് അറസ്റ്റിലായ ആസിഫ് മർച്ചന്റി (46) നെതിരെയാണ് കുറ്റംചുമത്തിയത്. ഇറാനുമായി അടുത്ത ബന്ധമുള്ള ഇയാൾ ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ട്രംപ് അടക്കം അമേരിക്കൻ നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ അയയ്ക്കാൻ പദ്ധതിയിട്ടെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. 2020ൽ ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ഡ്രോൺ ആക്രമണത്തിലാണ് റെവലൂഷനറി ഗാർഡ്സിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്. ഏപ്രിലിലാണ് ആസിഫ് യു.എസിലെത്തിയത്. എഫ്.ബി.ഐ ഏജന്റുമാർ നടത്തിയ രഹസ്യ ഓപ്പറേഷനിടെയാണ് ഇയാൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |