നാനിയെ നായകനാക്കി വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന സൂര്യാസ് സാറ്റർഡേ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഹൈദരാബാദിലെ സുദർശൻ 35 എംഎം തിയേറ്ററിൽ നടന്നു. വില്ലൻ വേഷത്തിൽ എത്തുന്ന എസ്. ജെ സൂര്യയുടെ സ്പെഷ്യൽ വീഡിയോ നേരത്തേ പുറത്ത് വിട്ടിരുന്നു.സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനിയും പ്രിയങ്ക മോഹനും നായകനും നായികയുമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്.മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായ് കുമാർ ആണ്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായി ആഗസ്റ്ര് 29ന് റിലീസ് ചെയ്യും.ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റർടെയ്ൻമെന്റ്
ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
ഛായാഗ്രഹണം- മുരളി ജി, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |