ന്യൂയോർക്ക് : സീസണിലെ അവസാന ഗ്രാൻസ്ളാം ടൂർണമെന്റായ യു.എസ് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കമാകും. ഹാർഡ് കോർട്ടിൽ നടക്കുന്ന ടൂർണമെന്റിന്റെ 144-ാം പതിപ്പാണിത്.പുരുഷ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ ഡൊമിനിക് തീം ബെൻ ഷെൽട്ടണെയും വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ കോക്കോ ഗൗഫ് ഗ്രച്ചേവയേയും നേരിടും.
നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച്, ലോക ഒന്നാം നമ്പർ യാന്നിക് സിന്നർ, വിംബിൾഡൺ ചാമ്പ്യൻ കാർലോസ് അൽക്കാരസ്, മുൻ ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവ് തുടങ്ങിയവരാണ് പുരുഷ വിഭാഗത്തിലെ മുൻനിര താരങ്ങൾ. പരിക്കേറ്റ റാഫേൽ നദാൽ ഇക്കുറി മത്സരിക്കാനില്ല. ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ ഹോളണ്ടിന്റെ ടാലൂൺ ഗ്രീക്സ്പുറിനെ നേരിടും. വനിതാ സിംഗിൾസിൽ കോക്കോയ്ക്ക് ഒപ്പം ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്ക്, ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ചൈനീസ് താരം ഷെംഗ് ക്വിൻവെൻ,റൈബാക്കിന. റഡുകാനു, വിംബിൾഡൺ റണ്ണർ അപ്പ് പാവോലിനി,വിംബിൾഡൺ ജേതാവ് ക്രേസിക്കോവ തുടങ്ങിയവരുണ്ടാകും.
സെപ്തംബർ എട്ടിനാണ് ഫൈനൽ.
30 കോടിയോളം രൂപയാണ് സിംഗിൾസ് ഫൈനൽ ജേതാക്കൾക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |