നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 13 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി യാത്രക്കാരി എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായിട്ടാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ക്വാലാലംപൂരിൽ നിന്നും വന്ന തമിഴ്നാട് സ്വദേശിനിയിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |