നാട്ടിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് പുൽച്ചാടി. നിരവധി വിഭാഗത്തിലെ പുൽച്ചാടികൾ ഉണ്ടെങ്കിലും പൊതുവേ കാണാറുള്ളത് പച്ചനിറമുള്ള പുൽച്ചാടികളെയാണ്. Omocestus viridulsu എന്ന പേരിൽ അറിയപ്പടുന്ന പച്ചപുൽച്ചാടിയെ കാണാത്തവർ വിരളമായിരിക്കും. എന്നാൽ ഇപ്പോഴിതാ പിങ്ക് പുൽച്ചാടിയെ കണ്ടെത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ജാമി എന്ന എട്ടുവയസുകാരി.
ഈഗിൾ ഐഡ് ഗേൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തന്റെ അക്കൗണ്ടിലാണ് ജാമി പുൽച്ചാടിയുടെ ദൃശ്യം പങ്കുവെച്ചത്.
പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജാമിയുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ജനിതക പരിവര്‍ത്തനം കാരണം ശരീരത്തെ പിങ്ക് വർണ്ണത്തിന്റെ ഉത്പാദനം കൂടുന്നത് കൊണ്ടാണ് പുൽച്ചാടിക്ക് ഈ നിറം വന്നതെന്ന് ജാമി വീഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ വളരെ വേഗത്തിൽ തന്നെ വൈറലായി. അഞ്ച് മില്യണിലധികം കാഴ്ച്ചക്കാർ ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രകൃതിയെ മനസ്സിലാക്കുന്ന അതിനെ ആവേശത്തോടെ സ്‌നേഹിക്കുന്ന ഇത്തരം കുട്ടികൾ സമൂഹത്തിന് മുതൽ കൂട്ടാണെന്ന് നിരവധി പേർ കമന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |