SignIn
Kerala Kaumudi Online
Tuesday, 20 August 2019 10.52 AM IST

നേ​ര​ത്തേ​ ​എനിക്കായിരുന്നു ലൊ​ക്കേ​ഷ​നി​ൽ​ ​ ഏറ്റവും പ്രായം കുറവ്,​ ഇ​പ്പോ​ൾ​ ​മാ​ഡം​ ​എ​ന്ന വിളി കേൾക്കുമ്പോൾ തന്നെ ചമ്മലാണ്: സംവൃത സുനിൽ

samvritha-sunil

സിനി​മ​യി​ൽ​ ​തി​ള​ങ്ങി​ ​നി​ന്നി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​സം​വൃ​ത​ ​സു​നി​ൽ​ ​അ​ഭി​ന​യം​ ​മ​തി​യാ​ക്കി​ ​കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് ​ചേ​ക്കേ​റി​യ​ത്.​ ​നീ​ണ്ട​ ​ഏ​ഴു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം​ ​ഒ​രു​ ​മ​ട​ങ്ങി​ ​വ​ര​വ്.​ ​ഒ​ട്ടും​ ​പ​ത​ർ​ച്ച​യി​ല്ലാ​തെ,​ ​പ​ഴ​യ​ ​പ്ര​സ​രി​പ്പോ​ടെ​ ​വീ​ണ്ടും​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ.​ ​ഇ​ട​വേ​ള​യി​ലും​ ​മ​ല​യാ​ള​ ​സി​നി​മ​യും​ ​പ്രേ​ക്ഷ​ക​രും​ ​സം​വൃ​ത​യെ​ ​മ​റ​ന്നി​ല്ല.​ ​മ​ട​ങ്ങി​വ​ര​വി​ൽ​ ​ഇ​രു​കൈ​യും​ ​നീ​ട്ടീ​ ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്‌​തു.


'​'​വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഒ​രു​ ​ബ്രേ​ക്ക് ​എ​ടു​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​കു​ടും​ബ​ ​ജീ​വി​തം​ ​മി​സാ​ക​രു​തെ​ന്ന് ​തോ​ന്നി.​ ​ആ​ ​തീ​രു​മാ​നം​ ​ന​ല്ല​താ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​സി​നി​മ​ക​ൾ​ ​വ​ന്നു.​ ​പ​ല​തും​ ​ന​ല്ല​ ​പ്രോ​ജ​ക്‌​ടു​ക​ൾ.​ ​എ​ന്നാ​ൽ​ ​അ​തി​നൊ​ന്നും​ ​കൈ​ ​കൊ​ടു​ത്തി​ല്ല.​ ​ഒ​രു​ ​ദി​വ​സം​ ​ബി​ജു​ ​ചേ​ട്ട​ൻ​ ​വി​ളി​ച്ചു.​ ​സ​ജീ​വേ​ട്ട​ൻ​ ​(​സ​ജീ​വ് ​പാ​ഴൂ​ർ​)​ ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​ഇ​ഷ്‌​ട​പ്പെ​ട്ടു.​ ​അ​ങ്ങ​നെ​യാ​ണ് ​മ​ട​ങ്ങി​വ​രാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.
മ​ട​ങ്ങി​വ​ര​വ് ​ആ​ഗ്ര​ഹി​ച്ചി​രു​ന്നു


ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മ​ട​ങ്ങി​ ​വ​ര​ണ​മെ​ന്ന് ​ഞാ​നും​ ​ആ​ഗ്ര​ഹി​ച്ചു.​ ​തൊ​ണ്ടി​മു​ത​ലും​ ​ദൃ​ക്‌​സാ​ക്ഷി​യും​ ​എ​നി​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​സി​നി​മ​യാ​ണ്.​ ​എ​ന്റെ​ ​ത​ല​യി​ൽ​ ​എ​ഴു​തി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​'​സ​ത്യം​ ​പ​റ​ഞ്ഞാ​ ​വി​ശ്വ​സി​ക്കു​വോ​"​ ​സി​നി​മ​യി​ലേ​ത്.​ ​ന​ല്ല​ ​ടീ​മി​നൊ​പ്പം​ ​മ​ട​ങ്ങി​ ​വ​രാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പു​തി​യ​ ​ആ​ൾ​ക്കാ​രു​ടെ​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് ​ഞാ​നും​ ​ആ​ഗ്ര​ഹി​ച്ചു.​ ​ഇ​പ്പോ​ൾ​ ​സി​നി​മ​ ​കൂ​ടു​ത​ൽ​ ​റി​യ​ലി​സ്റ്റി​ക്കാ​യി.​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം​ ​ജീ​വി​ക്കു​ന്ന​തു​പോ​ലെ​ ​തോ​ന്നു​ന്നു.​ ​നേ​ര​ത്തേ​ ​അ​ങ്ങ​നെ​യ​ല്ല.​ ​സ്വ​പ്‌​നം​ ​കാ​ണു​മ്പോ​ൾ​ ​പാ​ട്ട് ​വ​രും.​ ​ഇ​പ്പോ​ഴ​ത്തെ​ ​സി​നി​മ​യി​ൽ​ ​അ​ങ്ങ​നെ​ ​കാ​ണാ​റി​ല്ല.​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഓ​രോ​ ​സി​നി​മ​യി​ലേ​തും.​ ​ഷൂ​ട്ട് ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ആ​ഴ്‌​ച​ക​ൾ​ക്ക് ​മു​മ്പ് ​വ​ർ​ക്ക് ​ഷോ​പ്പ് ​ഉ​ണ്ടാ​വും.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​വ​രു​മ്പോ​ഴാ​ണ് ​സീ​ൻ​ ​വാ​യി​ക്കു​ന്ന​ത്.​ ​സീ​ൻ​ ​നേ​ര​ത്തേ​ ​ല​ഭി​ക്കു​ന്ന​തി​ന്റെ​ ​റി​സ​ൾ​ട്ട് ​പു​തു​ത​ല​മു​റ​ ​സി​നി​മ​ക​ളി​ലെ​ ​താ​ര​ങ്ങ​ളി​ൽ​ ​കാ​ണാ​ൻ​ ​സാ​ധി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണ്.

സി​നി​മ​ ​ ഇ​നി​യു​മു​ണ്ടാ​കും
അ​ഖി​ലേ​ട്ട​ന്റെ​യും​ ​എ​ന്റെ​യും​ ​വീ​ട്ടു​കാ​രു​ടെ​ ​പി​ന്തു​ണ​യാ​ണ് ​മ​ട​ങ്ങി​വ​ര​വി​ന് ​സ​ഹാ​യി​ച്ച​ത്.​ ​ന​ല്ല​ ​സി​നി​മ​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​അ​വ​രെ​ന്നെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​വി​വാ​ഹ​ശേ​ഷം​ ​ന​ടി​ക​ൾ​ ​സി​നി​മ​ ​ചെ​യ്‌​താ​ൽ​ ​ഭ​ർ​ത്താ​വു​മാ​യി​ ​പി​ണ​ങ്ങി​യെ​ന്ന​ ​ധാ​ര​ണ​യാ​ണ് ​പ​ല​ർ​ക്കും.​ ​ഞാ​ൻ​ ​ന​ല്ല​ ​ഭാ​ര്യ​യും​ ​അ​മ്മ​യും​ ​മ​രു​മ​ക​ളു​മാ​ണ്.​ ​കു​ടും​ബ​ജീ​വി​തം​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്നു.​ ​അ​ഗ​സ്‌​ത്യ​യ്‌​ക്ക് ​നാ​ലു​ ​വ​യ​സാ​യി.​ ​അ​ഖി​ലേ​ട്ട​ന്റെ​യും​ ​മോ​ന്റെ​യും​ ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്ക​ണം.​ ​മോ​ൻ​ ​സു​ഖ​മാ​യി​രി​ക്കു​ന്നു​ ​എ​ന്ന​ ​തോ​ന്ന​ൽ​ ​എ​നി​ക്ക് ​അ​നു​ഭ​വ​പ്പെ​ട​ണം.​ ​എ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​സ​മാ​ധാ​ന​ത്തോ​ടെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യൂ.​ ​മോ​ന് ​ന​ല്ല​ ​കു​സൃ​തി​യു​ണ്ട്.​ ​ഷൂ​ട്ടിം​ഗി​ന്റെ​ ​സ​മ​യ​ത്ത് ​മോ​ൻ​ ​ന​ല്ല​ ​കു​ട്ടി​യാ​യി​ ​ഇ​രു​ന്ന​തി​നാ​ലാ​ണ് ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​മോ​ൻ​ ​നാ​ട്ടി​ലാ​ണെ​ങ്കി​ൽ​ ​കു​ഴ​പ്പ​മി​ല്ല.​ ​അ​ഖി​ലേ​ട്ട​ന്റെ​യോ​ ​എ​ന്റെ​യോ​ ​വീ​ട്ടു​കാ​ർ​ ​നോ​ക്കും.​ ​കു​ടും​ബ​ ​ജീ​വി​ത​വും​ ​സി​നി​മ​യും​ ​ഒ​ന്നി​ച്ചു​ ​കൊ​ണ്ടു​ ​പോ​വു​ക​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​അ​ത് ​അ​ധി​കം​ ​പേ​ർ​ക്കും​ ​ക​ഴി​യി​ല്ല.​ ​മു​മ്പ് സി​നി​മ​ ​മാ​ത്രം​ ​ശ്ര​ദ്ധി​ച്ചാ​ൽ​ ​മ​തി​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​അ​ങ്ങ​നെ​യ​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ഞാ​ൻ​ ​യു.​എ​സി​ലും.​ ​ഇ​തു​പോ​ലെ​ ​എ​ല്ലാം​ ​ഒ​ത്തു​വ​ന്നാ​ൽ​ ​അ​ടു​ത്ത​ ​സി​നി​മ​ ​ചെ​യ്യും.

ഇ​ന്നും​ ​എ​ന്നോ​ട് ​ സ്നേ​ഹം
തി​രി​ച്ചു​വ​ര​വി​ൽ​ ​ഒ​രു​പാ​ട് ​മാ​റ്റ​ങ്ങു​ണ്ട്,​ ​ഇ​പ്പോ​ൾ​ ​മാ​ഡം​ ​എ​ന്നാ​ണ് ​വി​ളി​ക്കാ​റ്.​ ​ആ​ ​വി​ളി​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​ച​മ്മ​ലാ​ണ്.​ ​നേ​ര​ത്തേ​ ​ഞാ​നാ​യി​രു​ന്നു​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ആ​ൾ.​ ​ഞാ​ന​പ്പോ​ൾ​ ​സീ​നി​യേ​ഴ്സി​നെ​ ​സാ​റെ​ന്നും​ ​മാ​ഡ​മെ​ന്നും​ ​വി​ളി​ക്കു​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ന​മ്മ​ളെ​ ​സീ​നി​യ​റാ​യി​ ​കാ​ണു​ന്നു.​ ​പു​തി​യ​ ​കു​ട്ടി​ക​ളു​മാ​യി​ ​നോ​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​സീ​നി​യ​റാ​ണ്.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ചേ​ച്ചി​ ​എ​ന്നെ​ന്നെ​ ​വി​ളി​ക്കു​മ്പോ​ൾ​ ​ഞാ​ന​ത് ​ആ​സ്വ​ദി​ക്കു​ന്നു.​ ​അ​ത് ​ഒ​രു​ ​മാ​റ്റ​മാ​ണ്.​ ​ഈ​ ​സി​നി​മ​യ്‌​ക്ക് ​മു​മ്പ് ​ഒ​രു​ ​റി​യാ​ലി​റ്റി​ ​ഷോ​ ​ചെ​യ്തു.​ ​ലാ​ൽ​ ​ജോ​സ് ​സാ​റും​ ​ചാ​ക്കോ​ച്ച​നും​ ​ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​വു​ക​യാ​യി​രു​ന്നു.​ ​അ​ത് ​ഗു​ണം​ ​ചെ​യ്‌​തു.​ ​അ​ങ്ങ​നെ​യാ​ണ് ​വീ​ണ്ടും​ ​സി​നി​മ​യി​ലെ​ത്തി​യ​ത്.​ ​ബി​ജു​ ​ചേ​ട്ട​നൊ​പ്പം​ ​കു​റെ​ ​സി​നി​മ​ക​ൾ​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​നാ​യി​ക​യാ​വു​ന്ന​ത് ​ആ​ദ്യ​മാ​ണ്.

അ​മ്മ​ ​ജീ​വി​തം​ ​ആ​സ്വ​ദി​ക്കു​ന്നു
എ​ന്റെ​ ​ ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​യു.​എ​സ് ​ഇ​പ്പോ​ൾ.​ ​അ​വി​ടെ​യെ​നി​ക്ക് ​താ​ര​പ​രി​വേ​ഷ​മി​ല്ല.​ ​നോ​ർ​ത്ത് ​ക​രോ​ളി​ന​യി​ലെ​ ​ഷാ​ർ​ല​റ്റി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​വീ​ട് ​വാ​ങ്ങി.​ ​വീ​ട്ടു​ജോ​ലി​ക​ൾ​ ​എ​ല്ലാം​ ​ഒ​റ്റ​യ്‌​ക്ക് ​ചെ​യ്യു​ന്ന​ ​സാ​ധാ​ര​ണ​ ​വീ​ട്ട​മ്മ​യാ​ണ് ​ഞാ​ൻ.​ ​നാ​ട്ടി​ൽ​ ​പോ​വു​മ്പോ​ഴാ​ണ് ​സി​നി​മാ​ ​താ​ര​മാ​യി​രു​ന്നെ​ന്ന് ​ഓ​ർ​ക്കു​ന്ന​ത്.​ ​വീ​ണ്ടും​ ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​ക​ണ​മെ​ന്നാ​ഗ്ര​ഹ​മി​ല്ല.​ ​ഇ​തു​പോ​ലെ​ ​ഇ​ട​വേ​ള​യ്‌​ക്കു​ ​ശേ​ഷ​മാ​യി​രി​ക്കും​ ​അ​ടു​ത്ത​ ​സി​നി​മ.​ ​എ​ന്നെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ക​ഥ​യും​ ​ന​ല്ല​ ​സം​വി​ധാ​യ​ക​രു​ടെ​ ​സി​നി​മ​യും​ ​വ​ന്നാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​ചെ​യ്യും.​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​കൂ​ടി​ ​എ​ന്ന​ ​തി​രി​ച്ച​റി​വു​ണ്ട്.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​റ്റ​യ്‌​ക്ക് ​ചെ​യ്യാ​ൻ​ ​പ​ഠി​ച്ചു.​ ​മോ​ൻ​ ​ഇ​പ്പോ​ൾ​ ​പ്രീ​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, SAMVRITHA SUNIL, NEW MOVIE, BIJUMENON
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.