SignIn
Kerala Kaumudi Online
Tuesday, 18 February 2020 12.33 AM IST

താരങ്ങളുടെ മുഖചിത്രവുമായി ഓൺലൈൻ വാണിഭ സംഘങ്ങൾ വീണ്ടും, പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങൾ, വലവിരിച്ച് പൊലീസ്

online-sex-mafia

തിരുവനന്തപുരം: പുത്തൻ പേരുകളും പിടിക്കപ്പെടാതിരിക്കാൻ പുത്തൻ തന്ത്രങ്ങളുമായി ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീവമായി. 'ലുക്ക് ഔട്ട് ഗേൾസ് ', 'ഹാപ്പി ', 'ഹാപ്പി എൻഡിംഗ്സ് ' എന്നീ പേരുകളിൽ ഒറ്റനോട്ടത്തിൽ അശ്ലീല സൈറ്റുകളാണെന്ന് ആർക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓൺലൈൻ വാണിഭ സംഘങ്ങളുടെ ഇടപാട്. സമാന കുറ്റകൃത്യങ്ങളിൽ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലരാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് വിവരം. എന്നാൽ, പൊലീസിന്റെ നിരന്തര നിരീക്ഷണവും പിടിക്കപ്പെടാനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത് തികഞ്ഞ ജാഗ്രതയോടെയാണ് ഇവരുടെ നീക്കങ്ങൾ.

ചില താരങ്ങളുടെ മുഖചിത്രവും ചേർത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവയ്ലബിളെന്ന കുറിപ്പോടെയാണ് ഫോട്ടോകൾ അപ് ലോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചുംബന സമരനായകനും ഭാര്യയായ ബിക്കിനി മോഡലുമുൾപ്പെട്ട സംഘം തലസ്ഥാനത്ത് പിടിക്കപ്പെട്ടതോടെയാണ് നഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വരാപ്പുഴ പെൺവാണിഭക്കേസിൽ പ്രതിയായ അച്ചായനെന്ന ജോഷി ജോസഫും മകൻ ജോയ്സ് ജോസഫുമുൾപ്പെടെ നിരവധിപേർ ഇതിനുശേഷം ഓൺലൈൻ പെൺവാണിഭവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ വലയിലായിരുന്നു. ഇതോടെ പത്തിമടക്കിയ കുപ്രസിദ്ധ പെൺവാണിഭ സംഘങ്ങൾ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങൾ. കൊച്ചുസുന്ദരികൾ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകൾ.

ഹോട്ടൽ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണൽ സ്റ്റൈൽ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകൾ വെളിപ്പെടുത്തുന്നു. സിനിമാ താരങ്ങളുടെയും മറുനാടൻ യുവതികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് അതിനു താഴെ അശ്ലീല കമന്റുകൾ പോസ്റ്റു ചെയ്താണ് ഇവയുടെ പ്രവർത്തനം. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. മൊബൈൽ ഫോൺ, വാട്സ് ആപ് എന്നിവയിലൂടെയാണ് ഇടപാടുകളിലേറെയും നടക്കുന്നതത്രേ.

ലൊക്കാന്റോ, എസ്കോർട്ട് ട്രിവാൻഡ്രം തുടങ്ങിയ സൈറ്റുകളിലൂടെയായിരുന്നു മുമ്പ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനമെങ്കിൽ ഇവയെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാകുകയും മലയാളികളും മറുനാട്ടുകാരുമായ നിരവധി പേർ പിടിക്കപ്പെടുകയും ചെയ്തതോടെ നിർജീവമായ ഓൺലൈൻ സംഘങ്ങളാണ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായത്. ഇത്തരം സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

''

അശ്ലീല സൈറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകൾ നിരീക്ഷണത്തിലാണ്. സൈറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എസ്.പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE DIARY, POLICE CASE, INVESTIGATION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.