SignIn
Kerala Kaumudi Online
Wednesday, 26 February 2020 8.23 PM IST

സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ഒന്നാം ക്ലാസുകാരനെതിരെ പീഡനക്കേസ്!

kids

ഹിസാർ: സഹപാഠിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. ഹരിയാനയിലെ സിർസയിലുള്ള സർക്കാർ സ്‌കൂളിലാണ് മനം തളർത്തുന്ന ഈ സംഭവം നടന്നത്. പീഡനശ്രമത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്. പെൺകുട്ടിയുടെ മാതാവ് തന്റെ മകൾ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് കാണിച്ച് പരാതി നൽകിയതനുസരിച്ച് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

ആൺകുട്ടിയുടെ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഈ കുട്ടിയെ തനിക്ക് കണ്ടാൽ മാത്രമാണ് തിരിച്ചറിയാൻ സാധിക്കുക എന്നും ആൺകുട്ടിയുടെ പേര് തനിക്ക് അറിയില്ലെന്നും പീഡനത്തിനിരയായ ഒന്നാം ക്‌ളാസുകാരി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സ്‌കൂളിലെ ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ആൺകുട്ടി തന്റെ സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് സിർസ ഡി.എസ്.പി രാജേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉപദ്രവിക്കപ്പെട്ട പെൺകുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിൽ എത്തിയത്.

തനിക്ക് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയെ അവളുടെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. കുട്ടി സാധാരണ സ്ഥിതിയിൽ എത്തിയ ശേഷം കുട്ടിയെ ഉപദ്രവിച്ച ആൺകുട്ടിയെ തിരിച്ചറിയുന്നതിന് വേണ്ട നടപടികൾ പൊലീസ് ആരംഭിക്കും. എന്നാൽ ആൺകുട്ടിയെ തിരിച്ചറിഞ്ഞാലും ശിക്ഷിക്കാൻ ആകില്ലെന്നും പൊലീസ് പറയുന്നു. കാരണം, ഏഴ് വയസിന് താഴെയുള്ളവരെ കുറ്റവാളികളായി കണക്കാക്കാൻ നിയമം അനുവദിക്കുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KIDS, HARYANA, INDIA, POCSO, POCSO ACT, POLICE, LITTLE CHILDREN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.