SignIn
Kerala Kaumudi Online
Tuesday, 17 September 2019 9.43 PM IST

​എ​ന്റെ​ ​ശ​ബ്ദം​ ​ഒ​രി​ക്ക​ലും​ ​കോ​മ​ഡി​ക്ക് ​യോ​ജി​ച്ച​ത​ല്ല....

sini-varghese

നൃത്ത​മാ​യി​രു​ന്നു​ ​കു​ഞ്ഞു​ന്നാ​ൾ​ ​മു​ത​ൽ​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​​ന​ട​ന്ന​ ​സ്വ​പ്നം.​ ​അ​റി​യ​പ്പെ​ടാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​തും​ ​ന​ർ​ത്ത​കി​ ​എ​ന്ന​ ​പേ​രി​ൽ.​ ​പ​ക്ഷേ​ ​സിനി​ ​വ​ർ​ഗീ​സ് ​എ​ന്ന​ ​പേ​രി​നൊ​പ്പം​ ​ഇ​ന്ന് ​കൂ​ടു​ത​ൽ​ ​ചേ​രു​ക​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ ​വി​ശേ​ഷ​ണ​മാ​ണ്.​ ​അ​പ്പോ​ഴും​ ​മ​ന​സ് ​നി​റ​യെ​ ​നൃ​ത്തം​ ​ത​ന്നെ​യാ​ണ്.​ ​അ​വി​ചാ​രി​ത​മാ​യി​ ​കാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​നി​ൽ​ക്കേ​ണ്ടി​ ​വ​ന്ന​പ്പോ​ൾ​ ​ധൈ​ര്യം​ ​പ​ക​ർ​ന്ന​ത് ​ന​ർ​ത്ത​കി​യാ​ണെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു.​ ​അ​തുത​ന്നെ​യാ​ണ് ​ഇ​പ്പോ​ഴും​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​ന്ന​തും.​ ​ഇ​ന്നി​പ്പോ​ൾ​ ​ആ​ർ​ക്കും​ ​ദേ​ഷ്യം​ ​തോ​ന്നു​ന്ന​ ​വി​ല്ല​ത്തി​യാ​വാ​നും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ക​ണ്ണ് ​നനയി​ക്കു​ന്ന​ ​പാ​വം​ ​നാ​യി​ക​യാ​കാ​നും​ ​സി​നി​ക്ക് ​ഒ​രു​ ​നി​മി​ഷം​ ​മ​തി​യാ​കും.


'​ന​ടി​യാ​ക​ണം​ ​എ​ന്ന​ ​തീ​വ്ര​ ​ആ​ഗ്ര​ഹ​ത്തോ​ടെ​ ​ഇ​വി​ടേ​ക്ക് ​എ​ത്തി​യ​ ​ആ​ള​ല്ല​ ​ഞാ​ൻ.​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​എ​ത്താ​നാ​യി​ ​അ​ങ്ങ​നെ​ ​ഒ​ന്നും​ ​ചെ​യ്തി​രു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​പി​ന്നെ​ ​ഈ​ ​രം​ഗ​ത്തു​ള്ള​വ​രി​ൽ​ ​പ​ല​രും​ ​നൃ​ത്ത​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​അ​തു​പോ​ലെ​ ​ഞാ​നും​ ​നൃ​ത്തം,​ ​ചെ​റി​യ​ ​ചെ​റി​യ​ ​ഫോ​ട്ടോ​ ​ഷൂ​ട്ടു​ക​ൾ,​ ​ആ​ൽ​ബ​ങ്ങ​ൾ​ ​അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ​അ​ഭി​ന​യ​ത്തി​ലേ​ക്കും​ ​എ​ത്തു​ന്ന​ത്.​ ​ഡാ​ൻ​സി​ലൂ​ടെ​ ​ഒ​രു​ ​അ​വ​സ​രം​ ​കി​ട്ടി,​​​ ​അ​ഭി​ന​യി​ച്ചു.

ആ​ദ്യം​ ​അ​വ​സ​രം​ ​കി​ട്ടി​യ​ത് ​ബാ​ലാ​ജി​ ​പ്രൊഡ​ക്ഷ​ൻ​സി​ന്റെ​ ​കൂ​ട്ടു​കാ​രി​ ​എ​ന്ന​ ​പ​ര​മ്പ​ര​യി​ലേ​ക്കാ​ണ്.​ ​പ​ത്താം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ​ ​സ​മ​യ​ത്താ​ണ് ​കൂ​ട്ടു​കാ​രി​യു​ടെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​കാ​ണാ​നി​ട​യാ​യി.​ ​അ​ത് ​ക​ഴി​ഞ്ഞ് ​എ​ന്റെ​ ​ഡാ​ൻ​സും​ ​കാ​ണാ​ൻ​ ​വ​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​അ​തി​ലേ​ക്ക് ​കാ​സ്റ്റ് ​ചെ​യ്യു​ന്ന​ത്,​ ​അ​ഭി​നേ​ത്രി​യാ​യ​ ​ക​ഥ​ ​സി​നി​ ​പ​ങ്കു​വ​യ്ക്കു​ന്നു.

സ​ർ​വ്വം​ ​നൃ​ത്ത​മ​യം
ഡാ​ൻ​സ് ​അ​ഭി​ന​യ​ത്തെ​ ​സാ​ഹാ​യി​ക്കു​ന്നു​ണ്ടോ​ ​എ​ന്നൊ​ക്കെ​ ​ചോ​ദി​ച്ചാ​ൽ​ ​മ​റു​പ​ടി​ ​പ​റ​യാ​ൻ​ ​എ​നി​ക്ക​റി​യി​ല്ല.​ ​മൂ​ന്നു​ ​വ​യ​സു​മു​ത​ൽ​ ​നൃ​ത്തം​ ​എ​നി​ക്കൊ​പ്പ​മു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​ബി.​എ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഇ​നി​യും​ ​ഈ​ ​വ​ഴി​ ​ത​ന്നെ​ ​പി​ന്തു​ട​ര​ണം.​ ​നൃ​ത്ത​ത്തി​ന്റെ​ ​ത​ന്നെ​ ​വി​വി​ധ​ ​ശാ​ഖ​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​അ​റി​വ് ​നേ​ട​ണം.​ ​പു​തി​യ​ ​നൃ​ത്ത​രൂ​പ​ങ്ങ​ൾ​ ​പ​ഠി​ക്ക​ണം.​ ​നൃ​ത്തം​ ​അ​ഭി​ന​യ​ത്തെ​ ​സ​ഹാ​യി​ക്കു​ന്ന​തി​ലു​പ​രി​യാ​യി​ ​ഒ​രു​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ത് ​എ​ന്റെ​ ​നൃ​ത്ത​ത്തെ​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് ​പ​റ​യാ​നാ​ണ് ​ഇ​ഷ്ടം.​ ​സ്റ്റേ​ജ് ​ഷോ​ക​ളും​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ളു​മൊ​ക്കെ​യാ​യി​ ​ഒ​രു​പാ​ട് ​അ​വ​സ​ര​ങ്ങ​ൾ​ ​കി​ട്ടി​യ​ത് ​അ​ഭി​നേ​ത്രി​യാ​യ​തു​കൊ​ണ്ടാ​ണ്.​ ​

സീ​രി​യ​ൽ​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​തു​വ​രെ​ ​ഞാ​ൻ​ ​പ​ക്കാ​ ​ക്ലാ​സി​ക്ക​ൽ​ ​ഡാ​ൻ​സ​ർ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ഒ​രു​ ​വ്യ​ത്യ​സ്ത​ത​ ​പ​രീ​ക്ഷി​ക്കാ​നു​ള്ള​ ​ധൈ​ര്യ​വും​ ​അ​വ​സ​ര​വും​ ​കി​ട്ടു​ന്ന​ത് ​ഇ​ത്ത​രം​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​ഏ​ത് ​നൃ​ത്ത​രൂ​പ​വും​ ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​ ​ഒ​രാ​ൾ​ ​എ​ന്ന​ ​പേ​ര് ​എ​നി​ക്ക് ​കി​ട്ടാ​ൻ​ ​കാ​ര​ണം​ ​ഇ​ത്ത​രം​ ​റി​യാ​ലി​റ്റി​ ​ഷോ​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​താ​രോ​ത്സ​വം,​ ​സു​ന്ദ​രി​ ​നീ​യും​ ​സു​ന്ദ​ൻ​ ​ഞാ​നും​ ​ഒ​ക്കെ​ ​എ​ന്നെ​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​ഏ​രി​യ​ൽ​ ​ഡാ​ൻ​സും​ ​റോ​പ് ​ഡാ​ൻ​സു​മൊ​ക്കെ​ ​പ​രീ​ക്ഷി​ക്കു​ന്ന​ത് ​അ​ത്ത​രം​ ​സ്റ്റേ​ജു​ക​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ്.​ ​ഒ​രു​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ ​പേ​ര് ​നൃ​ത്ത​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​കി​ട്ടാ​ൻ​ ​കാ​ര​ണ​മാ​യി.​ ​വേ​റെ​ ​ഏ​ത് ​ക​രി​യ​റാ​യി​ ​തി​ര​ഞ്ഞെ​ടു​ത്താ​ലും​ ​അ​തി​ൽ​ ​നി​ന്നും​ ​നൃ​ത്ത​ത്തി​ന് ​ഇ​ത്ര​യും​ ​പി​ന്തു​ണ​ ​കി​ട്ടു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​അ​ല്ലെ​ങ്കി​ൽ​ ​ശാ​സ്ത്രീ​യ​ ​നൃ​ത്തം​ ​എ​ന്ന​ ​മേ​ഖ​ല​യി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​പ്പോ​വു​മാ​യി​രു​ന്നു.


ഒ​ടു​വി​ൽ​ ​റോ​പ് ​ഡാ​ൻ​സും​ ​പ​ഠി​ച്ചു
എ​ല്ലാ​ ​നൃ​ത്ത​രൂ​പ​ങ്ങ​ളും​ ​പ​ഠി​ക്കാ​നും​ ​പ​രീ​ക്ഷി​ക്കാ​നും​ ​പ​റ്റി​ ​എ​ന്ന​തു​ത​ന്നെ​ ​ഒ​രു​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്.​ ​ഏ​റ്റ​വും​ ​പൂ​ർ​ണ​ത​യോ​ടെ​ ​ചെ​യ്യാ​ൻ​ ​പ​റ്റും​ ​എ​ന്നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സ​മൊ​ന്നും​ ​ഇ​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​തെ​റ്റി​ല്ലാ​തെ​ ​ചെ​യ്യാ​ൻ​ ​പ​റ്റും​ ​എ​ന്ന​ത് ​ഒ​രു​ ​വ​ലി​യ​ ​കാ​ര്യ​മാ​യി​ ​എ​നി​ക്ക് ​തോ​ന്നു​ന്നു.​ ​ഒ​രു​ ​ആ​ർ​ട്ടി​സ്റ്റി​നെ​ ​സം​ബ​ന്ധി​ച്ച് ​എ​ല്ലാ​ ​നൃ​ത്ത​രൂ​പ​ങ്ങ​ളും​ ​പ​ഠി​ക്കാ​ൻ​ ​സാ​ധി​ക്കു​ക​ ​എ​ന്ന​തു​ത​ന്നെ​ ​ഒ​രു​ ​ഭാ​ഗ്യ​മാ​ണ്.​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ആ​ളു​ക​ളാ​ണെ​ങ്കി​ൽ​ ​വ​ള​രെ​ ​കു​റ​ച്ചു​ ​പേ​ർ​ക്കേ​ ​അ​ത്ത​രം​ ​അ​വ​സ​രം​ ​കി​ട്ടു​ള്ളൂ.​ ​റി​യാ​ലി​റ്റി​ ​ഷോ​യ്ക്ക് ​വേ​ണ്ടി​യാ​ണ് ​റോ​പ് ​ഡാ​ൻ​സ് ​പ​ഠി​ച്ച​ത്.​ ​അ​ത് ​ത​ന്ന​ ​അ​നു​ഭ​വം​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​അ​ല്പം​ ​റി​സ്കു​ള്ള​ ​പ​രി​പാ​ടി​യാ​ണ്.​ ​ന​മു​ക്ക് ​ന​മ്മ​ളോ​ടു​ത​ന്നെ​യു​ള്ള​ ​സ്നേ​ഹ​വും​ ​വി​ശ്വാ​സ​വു​മൊ​ക്കെ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​റോ​പ് ​ഡാ​ൻ​സ് ​സ​ഹാ​യി​ക്കും​ ​എ​ന്ന​താ​ണ് ​എ​ന്റെ​ ​അ​നു​ഭ​വം.

മി​നി​സ്ക്രീ​ൻ​ ​പ​ര​മ്പ​ര​ക​ളാ​ണ് ​എ​ന്നെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​കൂ​ടു​ത​ൽ​ ​പ​രി​ചി​ത​യാ​ക്കി​യ​ത്.​ ​സീ​രി​യ​ലു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ച്ച് ​നോ​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​ചെ​യ്ത​ ​സി​നി​മ​ക​ൾ​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​ഹാ​പ്പി​ ​ജേ​ർ​ണി,​ ​അ​പ്പോ​ത്തി​ക്കി​രി,​ ​ആ​ഴ​ക്ക​ട​ൽ​ ​അ​ങ്ങ​നെ​ ​വ​ള​രെ​ ​കു​റ​ച്ച് ​സി​നി​മ​ക​ൾ​ ​മാ​ത്ര​മാ​ണ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​അ​തി​ലൊ​ക്കെ​യും​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​ആ​ഴ​ക്ക​ട​ലി​ലെ​ ​വേ​ഷ​മാ​ണ് ​എ​ടു​ത്ത് ​പ​റ​യേ​ണ്ടു​ന്ന​ ​ഒ​ന്ന്.​ ​ക​ലാ​ഭ​വ​ൻ​ ​മ​ണി​ച്ചേ​ട്ട​ന്റെ​ ​പ​ട​മാ​യി​രു​ന്നു.​ ​അ​തി​ൽ​ ​മ​ണി​ച്ചേ​ട്ട​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​വേ​ഷ​മാ​യി​രു​ന്നു.​ ​

മ​ല​യാ​ള​ത്തി​ലെ​ ​പോ​ലെ​ത​ന്നെ​ ​ത​മി​ഴി​ലും​ ​ഒ​ന്ന് ​ര​ണ്ട് ​പ​ര​മ്പ​ര​ക​ൾ​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്റെ​ ​ആ​ദ്യ​ത്തെ​ ​പ​ര​മ്പ​ര​യു​ടെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ബാ​ലാ​ജി​ ​പ്രോ​ഡ​ക്ഷ​ൻ​സി​ന് ​വേ​ണ്ടി​ ​സ​ൺ​ ​ടി​വി​യി​ൽ​ ​ഒ​രു​ ​പ​ര​മ്പ​ര​ ​ചെ​യ്തി​രു​ന്നു.​ ​ഏ​താ​ണ്ട് ​മൂ​ന്ന് ​നാ​ല് ​വ​ർ​ഷ​ത്തോ​ളം​ ​ആ​ ​പ​ര​മ്പ​ര​ ​നീ​ണ്ടു​പോ​യി​രു​ന്നു.​ ​അ​ത് ​ക​ഴി​ഞ്ഞ് ​'​കൊ​ണ്ടേ​ൻ​ ​കൊ​ടു​ത്തേ​ൻ​" ​എ​ന്നൊ​രു​ ​ത​മി​ഴ് ​സി​നി​മ​ ​ചെ​യ്തി​രു​ന്നു.​ ​അ​തും​ ​അ​വി​ടെ​ ​അ​ത്യാ​വ​ശ്യം​ ​ഓ​ടി​യ​ ​പ​ട​മാ​യി​രു​ന്നു.​ ​വ​ള​രെ​ ​കു​റ​ച്ചു​മാ​ത്രം​ ​സൗ​ഹൃ​ദ​ങ്ങ​ളു​ള്ള​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ ​അ​ത്ര​യും​ ​ആ​ൾ​ക്കാ​ര​മാ​യേ​ ​എ​നി​ക്ക് ​അ​ടു​പ്പ​മു​ള്ളു.​ ​ഉ​ള്ള​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​വ​ള​രെ​ ​ഗാ​ഢ​മാ​യ​വ​യു​മാ​ണ്.


ചി​രി​ച്ച് ​ചി​രി​ച്ച് ​ഒ​രു​ ​വ​ഴി​ക്കാ​യി
വ​ള​രെ​ ​തീ​വ്ര​മാ​യി​ ​ആ​ഗ്ര​ഹി​ച്ച​ല്ല​ ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​എ​ത്തി​യ​തെ​ന്ന് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​ല്ലോ.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഡ്രീം​ ​റോ​ൾ​ ​എ​ന്ന​ ​കാ​ര്യ​മൊ​ന്നും​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​ഇ​ല്ല.​ ​അ​ങ്ങ​നെ​യൊ​ന്നും​ ​ആ​ഗ്ര​ഹി​ച്ചി​ട്ടു​മി​ല്ല.​ ​സ്വ​പ്ന​ ​വേ​ഷം​ ​എ​ന്ന​തി​ലു​പ​രി​യാ​യി​ ​മി​ക​ച്ച​ ​ഒ​രു​ ​ന​ർ​ത്ത​കി​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടാ​നാ​ണ് ​എ​നി​ക്ക് ​ആ​ഗ്ര​ഹ​വും​ ​ഇ​ഷ്ട​വും.​ ​എ​ന്റെ​ ​ക​രി​യ​റി​ൽ​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​വു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ന്നും​ ​ഇ​തു​വ​രെ​യും​ ​ചെ​യ്തി​ട്ടി​ല്ല.​ ​ക​രി​യ​റി​ന്റെ​ ​തു​ട​ക്ക​കാ​ല​ത്ത് ​വ​ള​രെ​ ​പോ​സി​റ്റീ​വ് ​ആ​യ​ ​വേ​ഷ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ചെ​യ്തി​രു​ന്ന​ത്.​ ​എ​ന്റെ​ ​മു​ഖം​ ​ക​ണ്ടി​ട്ട് ​ഒ​രു​പാ​ട് ​പേ​ർ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട് ​പാ​വം​ ​മു​ഖ​മാ​ണ്.​ ​

ആ​ ​മു​ഖം​ ​വ​ച്ച് ​നെ​ഗ​റ്റീ​വ് ​റോ​ളൊ​ന്നും​ ​പ​റ്റി​ല്ല.​ ​ഒ​രു​ ​കാ​ല​ഘ​ട്ടം​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​സ്ത്രീ​ധ​നം​ ​എ​ന്ന​ ​പ​ര​മ്പ​ര​യി​ലെ​ ​നെ​ഗ​റ്റീ​വ് ​റോ​ളി​നാ​യി​ ​എ​ന്നെ​ ​വി​ളി​ക്കു​ന്ന​ത്.​ ​അ​തു​ക​ഴി​ഞ്ഞ് ​വ​ന്ന​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​യും​ ​നെ​ഗ​റ്റീ​വ് ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​വെ​ള്ളാ​ന​ക​ളു​ടെ​ ​നാ​ട് ​എ​ന്ന​ ​പ​ര​മ്പ​ര​യി​ലൂ​ടെ​ ​കോ​മ​ഡി​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​അ​ഭി​ന​യി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​ക​ഥാ​പാ​ത്രം​ ​കോ​മ​ഡി​യാ​ണ്.​ ​അ​തി​ന് ​അ​സാ​മാ​ന്യ​ ​ടൈ​മിം​ഗും​ ​ശ​ബ്ദ​നി​യ​ന്ത്ര​ണ​വു​മൊ​ക്കെ​ ​വേ​ണം.​ ​മി​ക്ക​വാ​റും​ ​കോ​മ​ഡി​പ​രി​പാ​ടി​ക​ൾ​ക്ക് ​ഡ​ബ്ബിം​ഗ് ​ഉ​ണ്ടാ​വി​ല്ല.​ ​ന​മ്മു​ടെ​ ​സ്വ​ന്തം​ ​ശ​ബ്ദം​ ​ത​ന്നെ​ ​കൊ​ടു​ക്കേ​ണ്ടി​വ​രും.​ ​എ​ന്റെ​ ​ശ​ബ്ദം​ ​ഒ​രി​ക്ക​ലും​ ​കോ​മ​ഡി​ക്ക് ​യോ​ജി​ച്ച​ത​ല്ല.​ ​

അ​വി​ടെ​ ​വേ​ണ്ടു​ന്ന​ ​ടൈ​മിം​ഗി​നേ​യും​ ​ശ​ബ്ദ​നി​യ​ന്ത്ര​ണ​ത്തെ​യും​ ​കു​റി​ച്ചൊ​ന്നും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ആ​ ​രീ​തി​യി​ലേ​ക്ക് ​എ​ന്റെ​ ​ശ​ബ്ദ​ത്തി​നെ​ ​മാ​റ്റി​യെ​ടു​ക്കാ​നും​ ​ചെ​റി​യ​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വെ​ള്ളാ​ന​ക​ളു​ടെ​ ​നാ​ട്ടി​ലെ​ ​സം​വി​ധാ​യ​ക​ൻ​ ​കെ.​വി​ .ശ​ശി​കു​മാ​ർ​ ​സാ​റാ​ണ് ​അ​ത്ത​രം​ ​വേ​ഷം​ ​ചെ​യ്യാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​പോ​ലും​ ​ത​ന്ന​ത്.​ ​ആ​ൾ​ക്കാ​രെ​ ​ചി​രി​പ്പി​ക്കു​ക​യും​ ​വേ​ണം​ ​എ​ന്നാ​ൽ​ ​ന​മ്മ​ൾ​ ​ചി​രി​ക്കാ​നും​ ​പാ​ടി​ല്ല.​ ​അ​തി​ന് ​ന​ല്ല​ ​ നി​യ​ന്ത്ര​ണം​ ​ഉ​ണ്ടാ​യാ​ലേ​ ​പ​റ്റു​ള്ളൂ.​ ​'​കോ​മ​ഡി​സ്റ്റാ​ർ​സി​ൽ​"​ ​ര​ണ്ട് ​ത​വ​ണ​ ​പെ​ർ​ഫോം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​പ്ര​ശ്നം​ ​അ​വ​രു​ടെ​ ​കോ​മ​ഡി​ ​ക​ണ്ട് ​അ​വ​ർ​ക്കൊ​പ്പം​ ​പെ​ർ​ഫോം​ ​ചെ​യ്യാ​ൻ​ ​നി​ൽ​ക്കു​ന്ന​ ​എ​ന്റെ​ ​ചി​രി​യാ​യി​രു​ന്നു.​ ​എ​ന്തെ​ങ്കി​ലും​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ൾ​ക്കു​ ​പോ​ലും​ ​നി​യ​ന്ത്ര​ണം​ ​വി​ട്ടു​ ​ചി​രി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​അ​പ്പോ​ൾ​ ​കോ​മ​ഡി​ ​സ്റ്റാ​ർ​സ് ​വേ​ദി​യി​ലെ​ ​ചി​രി​യു​ടെ​ ​കാ​ര്യം​ ​പ​റ​യു​ക​യും​ ​വേ​ണ്ട​ല്ലോ.


കു​ടും​ബ​ ​വി​ശേ​ഷം
ഞാ​നൊ​രു​ ​ആ​ർ​ട്ടി​സ്റ്റാ​യ​തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​സ​ന്തോ​ഷി​ക്കു​ന്ന​ത് ​എ​ന്റെ​ ​പ​പ്പ​യാ​ണ്.​ ​ഞാ​ൻ​ ​ചെ​യ്ത​ത് ​ന​ന്നാ​യി​രു​ന്നു​ ​അ​ല്ലെ​ങ്കി​ൽ​ ​പോ​രാ​ ​എ​ന്നൊ​ന്നും​ ​പ​പ്പ​ ​പ​റ​യി​ല്ല.​ ​പ​ക്ഷേ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​അ​ച്ഛ​ന്റേ​യും​ ​അ​മ്മ​യു​ടേ​യും​ ​പി​ന്തു​ണ​യു​ണ്ട്.​ ​ഞാ​ൻ​ ​ചെ​യ്യു​ന്ന​ ​ജോ​ലി​യി​ൽ​ ​ഉ​പ​ദേ​ശം​ ​ത​രാ​നോ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ത​രാ​നോ​ ​ഒ​രി​ക്ക​ലും​ ​വീ​ട്ടു​കാ​ർ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​എ​ന്ത് ​ചെ​യ്യ​ണം​ ​എ​ങ്ങ​നെ​ ​ചെ​യ്യ​ണം​ ​എ​ന്ന​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​തീ​ർ​ത്തും​ ​എ​ന്റെ​ ​മാ​ത്രം​ ​സ്വാ​ത​ന്ത്ര്യ​മാ​ണ്.​ ​അ​ങ്ങ​നെ​ ​ചെ​യ്യ​ണം​ ​ഇ​ങ്ങ​നെ​ ​ചെ​യ്യ​ണം​ ​എ​ന്ന് ​പ​റ​യാ​തെ​ ​എ​ങ്ങ​നെ​ ​ചെ​യ്യ​ണം​ ​എ​ന്ത് ​ചെ​യ്യ​ണം​ ​എ​ന്ന​തി​നൊ​ക്കെ​യും​ ​കൃ​ത്യ​മാ​യ​ ​മാ​തൃ​ക​ക​ളാ​ണ് ​അ​വ​ർ​ ​കാ​ട്ടി​ത്ത​ന്ന​ത്.​ ​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ​ ​എ​ന്റെ​ ​പ​പ്പ​യു​ടെ​ ​ജീ​വി​തം​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ചോ​ദ​നം.​ ​അ​ച്ഛ​​​നും​ ​അ​മ്മ​യും​ ​അ​നി​യ​നും​ ​ഭ​ർ​ത്താ​വും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​മ്മ​യും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​എ​ന്റെ​ ​കു​ടും​ബം.​ ​ഭ​ർ​ത്താ​വ് ​ആ​ന്റ​ണി​ ​ബാം​ഗ്ലൂ​രി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​ണ്.​ ​പി​ന്നെ​ ​അ​നി​യ​ൻ​ ​നാ​ഷ​ണ​ൽ​ ​ലെ​വ​ൽ​ ​റെ​സ് ​ല​റാ​ണ്.​ ​ഇ​വ​രെ​ല്ലാ​മ​ട​ങ്ങു​ന്ന​ ​കു​ടും​ബം​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​പി​ന്തു​ണ​യും​ ​ശ​ക്തി​യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, ACTRESS, SINI VARGHESE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.