കാളികാവ്: കഴിഞ്ഞ മൂന്നു ദിവസമായി മലയോരത്ത് മഴ തീവ്രം. ദുരന്തം കാതോർത്ത് ആദിവാസി കുടുംബങ്ങൾ. കാളികാവ് അടയ്ക്കാക്കുണ്ട് പട്ടാണി തരിശ് ആദിവാസി കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്.
ഓരോ കാലവർഷക്കാലത്തും കുടിയൊഴിഞ്ഞു പോകാൻ മാത്രം വിധിക്കപ്പെട്ടവരാണിവർ.
പട്ടാണി തരിശിലെ പത്തോളം വീടുകളിലായി അമ്പതോളം ആദിവാസികളാണ് ഭയപ്പാടിന്റെ ഇരകളായി കഴിയുന്നത്.
2018ലും 19ലുമുണ്ടായ അതിവർഷത്തിലും പ്രളയത്തിലും ഈ കുടുംബങ്ങൾ കടുത്ത ഭീഷണി നേരിട്ടിരുന്നു. എല്ലാ വർഷവും മുന്നറിയിപ്പിന്റെ ഭാഗമായി ഇവരെ മാറ്റിപ്പാർപ്പിക്കാറുണ്ട്.
അതിവർഷമോ ദീർഘ മഴയോ ഉണ്ടായാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭയന്നാണ് ഇവർ കഴിയുന്നത്. മുകളിൽ മലയും മുറ്റത്തിന്റെ അതിർത്തിപുഴയുമാണ് ഈ കുടുംബങ്ങൾക്ക്. അതിവർഷ ഭീഷണിയുണ്ടാവുമ്പോൾ ജില്ലാകളക്ടറുടെ ഉത്തരവനുസരിച്ചാണ് ഇവരെ മാറ്റിപ്പാർപ്പിക്കാറുള്ളത്.
.കഴിഞ്ഞ വർഷക്കാലങ്ങളിൽ ഇവിടെയുള്ള കുടുംബങ്ങളെയൊക്കെ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യാറുള്ളത്.
കടുത്ത ഭീഷണി നേരിടുന്ന ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങൾ പല വർഷങ്ങളിലും ഉണ്ടായിട്ടുണ്ട് .
ഒഴിഞ്ഞുമാറാത്ത ഭീതി
പുല്ലങ്കോട് റബർ എസ്റ്റേറ്റിന്റെ ഭാഗമായുള്ള ഉയർന്നു നിൽക്കുന്ന കുന്നിന്റെ നേരെ താഴെയാണ് ഈ കുടുംബങ്ങളുടെ വീടുകൾ.മുൻ ഭാഗത്ത് കുത്തിയൊലിക്കുന്ന പുഴയും.
മഴകനത്താൽ ഏത് സമയത്തും ഉരുൾ പൊട്ടലുണ്ടാകുന്ന പ്രദേശം കൂടിയാണിത്. 2019ലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവർ കടുത്ത ഭീഷണി നേരിട്ടിരുന്നു.
ഇവരുടെ വീടുകളുടെ മുൻഭാഗത്ത് കൂടി ഒഴുകുന്ന പുഴയിലൂടെ ഏത് സമയത്തും മഴ വെള്ളം ഇരച്ചെത്തുന്ന സ്ഥലമാണ്.
പുഴയ്ക്ക് ഭിത്തികെട്ടി തിരിച്ചത് ആദിവാസികൾക്ക് വലിയ തോതിൽ പ്രളയഭീഷണി ഒഴിവാക്കിയട്ടുണ്ടെങ്കിലും മണ്ണിടിച്ചിൽഭീഷണിക്ക് അറുതിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |