ന്യൂഡൽഹി : ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജന്മദിനമായിരുന്നു. ഡെറാഡൂണിൽ, കാഴ്ചാ പരിമിതിയുള്ളവരുടെ ശാക്തീകരണത്തിനായി സ്ഥാപിച്ച
ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ മുർമു എത്തി. ഇതിനിടെ കുട്ടികൾ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ഗാനം മുർമുവിനായി ആലപിച്ചത്. കുഞ്ഞുങ്ങളുടെ സ്‌നേഹനിർഭരമായ പാട്ടുകേട്ടതും രാഷ്ട്രപതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണു തുടച്ചു. ഇതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥൻ വെള്ള തൂവാല കൈമാറി. കണ്ണട ഉയർത്തിയ ശേഷം രാഷ്ട്രപതി കണ്ണുകൾ തുടച്ചു. ദൃശ്യങ്ങൾ സാമൂഹ്മാദ്ധ്യമങ്ങളിൽ വൈറലായി. പാട്ടു പാടിയ ശിവാംഗി ചക്രവർത്തി, ശുഭാശിഷ് ചക്രവർത്തി എന്നീ കുട്ടികളും ശ്രദ്ധിക്കപ്പെട്ടു. തനിക്ക് കണ്ണീരടക്കാനായില്ലെന്ന് ദ്രൗപദി മുർമു പറഞ്ഞു. അവർ ഹൃദയത്തിൽ നിന്ന് പാടുന്നുവെന്നാണ് അനുഭവപ്പെട്ടത്. ഈശ്വരൻ കുട്ടികളുടെ ശബ്‌ദത്തിൽ വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ആശംസ നേർന്ന് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് ജന്മദിനാശംസകൾ നേർന്നു. കോടികണക്കിന് പേരെ പ്രചോദിപ്പിക്കുന്നതാണ് ദ്രൗപദി മുർമുവിന്റെ ജീവിതം. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാൻ എപ്പോഴും രാഷ്ട്രപതി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആയുരാരോഗ്യവും ദീർഘായുസും നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |