കൊല്ലം: തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ''എച്ച്.എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? ഇവർക്കൊക്കെ എന്താണ് ജോലി? ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽ നിന്നുള്ള നിർദേശം വായിച്ചെങ്കിലും നോക്കേണ്ടേ?. ഒരു മകനാണ് നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും സർക്കാർ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |