കൊച്ചി: സംസ്ഥാന സർക്കാർ സെപ്തംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം അവിശ്വാസികളുടെ സംഗമമാണെന്നും ഇതിനെതിരെ ജനകീയ മുന്നേറ്റമുണ്ടാകുമെന്നും ഹിന്ദു സംഘടനകൾ. മതസമ്മേളനങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന്ചൂണ്ടിക്കാട്ടുകയും നിയമപരമായ നടപടികളുണ്ടാകുമെന്നും ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. ഹൈന്ദവസംഘടനകളെയും അയ്യപ്പസംഘടനകളെയും അകറ്റി നിറുത്തിയാണ് സംഗമം നടത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സംഗമത്തിനെതിരെ പ്രചാരണങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാകാമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു.
ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് എം. മോഹനൻ, അയ്യപ്പസേവാ സമാജം പ്രസിഡന്റ് പി.എൻ. നാരായണ വർമ്മ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |