മലപ്പുറം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയോടനുബന്ധിച്ച് ജില്ലയിൽ മാലിന്യമുക്തമാക്കിയ നീർച്ചാലുകളുടെ ആകെ നീളം 2023.33 കിലോമീറ്റർ. നീർച്ചാലുകളുടെയും ജലസ്രോതസുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷനാണ് പദ്ധതിക്ക് തുടക്കമിട്ടത്. 502 കുളങ്ങളാണ് പുനരുജ്ജീവിപ്പിച്ചത്. 553 കുളങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു. 325 കിണറുകൾ റീചാർജ് ചെയ്യുകയും 1,988 എണ്ണം നിർമ്മിക്കുകയും ചെയ്തു. 272 സ്ഥിരം തടയണകളും 1,246 താല്ക്കാലിക തടയണകളും നിർമ്മിച്ചു. സംസ്ഥാനത്താകെ മാലിന്യമുക്തമാക്കിയ നീർച്ചാലുകളുടെ ആകെ നീളം 53,888.14 കിലോമീറ്ററാണ്.
പദ്ധതിയുടെ മൂന്നാംഘട്ടമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. തോടുകളും നീർച്ചാലുകളും മലിനമാകുന്നതാണ് പുഴകൾ മലിനമാകാനുള്ള പ്രധാന കാരണമെന്നിരിക്കെയാണ് പരിഹാരമെന്നോണം പദ്ധതി ആരംഭിച്ചത്. മാലിന്യം, പായൽ, ചെളി എന്നിവ മൂലം സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട ജില്ലയിലെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുകയാണ് ലക്ഷ്യം.
മാലിന്യവും ചെളിയും പായലും നീക്കം ചെയ്ത് ആഴം കൂട്ടി വൃത്തിയാക്കുക, പാർശ്വ വശങ്ങൾ ബണ്ട് കെട്ടി സംരക്ഷിക്കുക, ജലാശയങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ച് കളക്ഷൻ സെന്ററുകളിലെത്തിക്കുക, നീർച്ചാലിലെത്തുന്ന മുഴുവൻ ഓടകളും പരിശോധിച്ച് മലിന ജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കുക, നീർച്ചാലുകളിലെ വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടിപ്രദേശത്തെ കുളങ്ങളിൽ പരമാവധി ജലസംഭരണം സാദ്ധ്യമാക്കുക എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
ബോധവത്കരണം ശക്തം
ആകെ മാലിന്യമുക്തമാക്കിയത് - 2023.33 കിലോമീറ്റർ
പുനരുജ്ജീവിപ്പിച്ച കുളങ്ങൾ - 502
നിർമ്മിച്ച കുളങ്ങൾ - 553
റീചാർജ് ചെയ്ത് കിണറുകൾ-325
നിർമ്മിച്ച കിണറുകൾ-1,988
സ്ഥിരം തടയണ-272
താൽക്കാലിക തടയണ-1,246
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |