
മാർഗനിർദ്ദേശം നൽകി
ന്യൂഡൽഹി: ഹൈക്കോടതികൾ സമയബന്ധിതമായി ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കണമെന്നും അതിനായി സംവിധാനം രൂപീകരിക്കണമെന്നും സുപ്രീംകോടതി. അനാവശ്യമായി വാദം മാറ്റിവയ്‌ക്കരുത്.
ഹർജി മാറ്റിവയ്‌ക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാലും കൃത്യമായ കാരണമില്ലാതെ മാറ്റിവയ്‌ക്കരുത്. പുതിയ ജാമ്യാപേക്ഷ ഒരാഴ്ചയ്‌ക്കുള്ളിൽ ലിസ്റ്ര് ചെയ്യണം. ഹർജിയുടെ പകർപ്പ് സർക്കാർ അഭിഭാഷന് മുൻകൂറായി നൽകണം. തുടങ്ങിയ മാർഗനിർദേശങ്ങളും സുപ്രീംകോടതി നൽകി.
വിചാരണ തടവുകാരുടെ അടക്കം അവകാശങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ഇടപെടൽ. അലഹബാദ്, പാട്ന ഹൈക്കോടതികളിലെ കേസുകൾ കെട്ടികിടക്കുന്നത് പരിഗണിച്ചാണ് രാജ്യവ്യാപക നടപ്പാക്കലിന് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |