SignIn
Kerala Kaumudi Online
Monday, 16 December 2019 5.43 AM IST

മയക്കുമരുന്ന് നൽകി പീഡനം, ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ഗർഭം ധരിച്ച് സീരിയൽ നടി: വിവാഹം ചെയ്യണമെന്ന ആവശ്യം നിരാകരിച്ചു, ഒടുവിൽ പരാതി

serial

മുംബയ്: മയക്കുമരുന്ന് നൽകിയശേഷം ജൂനിയർ ആർട്ടിസ്റ്റ് തന്റെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി സീരിയൽ നടിയുടെ പരാതി. മുംബയിലുള്ള ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രശസ്തയായ നടിയാണ് ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന നടനെതിരെ ആരോപണം ഉയർത്തിയത്.

ഹരിയാനയിലെ യമുനാനഗർ സ്വദേശിയാണ് ജൂനിയർ ആർട്ടിസ്റ്റായ നടൻ. കഹാനി ഖർ ഖർ കി, ദേശ് മേം നിക്ലാ ഹോഗാ ചന്ദ്, നാച്ച് ബല്ലിയേ എന്നീ ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയാണ് നടി. നിരവധി ടെലിവിഷൻ ഷോകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റും നടിയും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് പരിചയപ്പെടുന്നത്.

തുടർന്ന് ഇവർ സുഹൃത്തുക്കളാകുകയായിരുന്നു. ടി.വി പരിപാടികളിലും മറ്റുമായി ഇവർ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ ഒരു പരിപാടിക്കിടെ ഇയാൾ തന്നെ ഹോട്ടൽ മുറിയിൽ വച്ച് മയക്കുമരുന്ന് നൽകി മയക്കികിടത്തിയെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് നടി ഇപ്പോൾ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പീഡനത്തെ തുടർന്ന് താൻ ഗർഭിണിയായെന്ന് നടി മനസിലാക്കി.

തുടർന്ന് ഇവർ തന്നെ പീഡിപ്പിച്ചയാളോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് നിരാകരിക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് തന്നെ ഉപേക്ഷിച്ചതോടെയാണ് നടി യമുനാനഗർ പൊലീസ് സ്റ്റേഷനിൽ താൻ പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയത്.

എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും ജൂനിയർ ആർട്ടിസ്റ്റിന്റെ കുടുംബം അയാളെ പിന്തുണച്ചുകൊണ്ട് തന്നെ അവഗണിക്കുകയാണെന്നും ടെലിവിഷൻ നടി പറയുന്നു. ഒളിവിൽ പോയ ജൂനിയർ ആർട്ടിസ്റ്റിനായി തിരച്ചിൽ നടത്തുകയാണ് പൊലീസ് ഇപ്പോൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MUMBAI, KERALA, SERIAL ACTRESS, SEXUAL ABUSE, ACTRESS, RAPE CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.