SignIn
Kerala Kaumudi Online
Monday, 06 July 2020 2.09 AM IST

ഭാര്യയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച ശേഷം കാമുകിയേയും കൂട്ടി നേരെ പൊലീസ് സ്റ്റേഷനിൽ, അതിബുദ്ധി കൊലപാതകികൾക്ക് ആപത്തായി 

kerala-police-

തിരുവനന്തപുരം : മൂന്നുമാസം മുൻപ് കാണാതായ ചേർത്തല സ്വദേശി വിദ്യയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂൾ റീയൂണിയൻ പരിപാടിക്കിടെ കണ്ടുമുട്ടിയ മുൻകാമുകിയെ സ്വന്തമാക്കുവാൻ വേണ്ടിയാണ് പ്രേംകുമാർ ഭാര്യയായ വിദ്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊലപാത കൃത്യത്തിൽ കാമുകിക്കും പങ്കുള്ളതായി പൊലീസ് അറിയിച്ചു. ചികിത്സയ്‌ക്കെന്ന വ്യാജേന വിദ്യയെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിച്ച് മദ്യം നൽകി അബോധ അവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

തികഞ്ഞ ആസൂത്രണം വിചിത്രമായ രീതികൾ
ഭാര്യയെ കൊലപ്പെടുത്തി കാമുകിയെ സ്വന്തമാക്കാൻ തികഞ്ഞ ആസൂത്രണമാണ് പ്രേംകുമാറും കാമുകി സുനിതയും സ്വീകരിച്ചത്. കഴിഞ്ഞ സെപ്തംബർ 20ന് രാത്രി രണ്ടു മണിയോടെയാണ് വിദ്യയെ ഇവർ കൊലപ്പെടുത്തിയത്. എന്നാൽ മൃതദേഹം എന്തുചെയ്യണമെന്ന ആലോചനയിൽ ഒരു ദിവസത്തോളം വീട്ടിൽ സൂക്ഷിക്കുകയും പിറ്റേന്ന് രാവിലെയോടെ തിരുനെൽവേലിയിൽ റോഡുവക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. സെപ്തംബർ 21ന് ഭാര്യയുടെ മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ച ശേഷം പ്രേംകുമാർ കാമുകിയേയും കൂട്ടി നേരെ ഉദയംപേരൂരിലെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി നൽകുകയായിരുന്നു. കാമുകിയെ കാറിലിരുത്തിയ ശേഷമാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. കാറിലുള്ളത് തന്റെ സുഹൃത്തെന്നാണ് പരിചയപ്പെടുത്തിയത്. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് മുൻപും വിദ്യയെ കാണാതായ സംഭവമുണ്ട്. കുറച്ചു ദിവസത്തിന് ശേഷം മടങ്ങിവരുന്ന രീതിയായിരുന്നു ഇവർക്കുണ്ടായിരുന്നത്. അതിനാൽ തന്നെ പരാതിയുമായി ഭർത്താവ് എത്തിയപ്പോൾ പൊലീസ് പ്രേംകുമാറിനെ സംശയിച്ചിരുന്നില്ല.

എന്നാൽ പരാതി നൽകി ഒരാഴ്ചയ്ക്കിടെ പ്രേംകുമാർ കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുത്തു. ഇതോടെ പൊലീസിന് അസ്വഭാവികത തോന്നുകയും അന്വേഷണം ഇയാളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. എന്നാൽ പൊലീസ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി പരാതിപ്പെടുകയാണ് പ്രേംകുമാർ ചെയ്തത്. ഇതെല്ലാം പൊലീസിന് ഇയാളെ സംശയിക്കാനുള്ള കാരണമായി തീർന്നു.

സഹായിച്ചത് ദൃശ്യം മോഡൽ

ദൃശ്യം മോഡലിൽ കൊല്ലപ്പെട്ട ഭാര്യയുടെ ഫോൺ ഓണാക്കി നേത്രാവതി എക്സ്പ്രസിലെ ശുചിമുറിക്കടുത്ത് ഉപേക്ഷിക്കുകയാണ് പ്രേംകുമാർ ചെയ്തത്. മുൻപും ഇടയ്ക്കിടെ യാത്ര പോകുന്ന പതിവ് വിദ്യയ്ക്കുള്ളതിനാൽ പൊലീസ് അസ്വഭാവികത കണ്ടെത്തിയില്ല. അതേ സമയം തമിഴ്നാട് പൊലീസ് വിദ്യയുടെ മൃതദേഹം കണ്ടെത്തി അനാഥമെന്ന നിലയിൽ സംസ്‌കരിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും അന്വേഷണം ഊർജ്ജിതമാക്കിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MURDER CASE, MURDER, VIDHYA MURDER, PREMRAJ, SUNITHA, KERALA POLICE, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.