വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാര ദുർവിനിയോഗം, കോൺഗ്രസിന്റെ അന്വേഷണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് പ്രതിനിധി സഭ ഇംപീച്ച് ചെയ്‌തു. ഇതോടെ അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ ട്രംപിനെ കുറ്റ വിചാരണ ചെയ്യാൻ കളമൊരുങ്ങി. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ളതിനാൽ അദ്ദേഹം അധികാരത്തിൽ നിന്ന് പുറത്താവില്ല.
അമേരിക്കയുടെ ചരിത്രത്തിൽ പ്രതിനിധിസഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |