Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

ഒരു രൂപ നാണയമുണ്ടാക്കാൻ ഇത്രയും ചെലവോ?​ നിർമ്മാണച്ചെലവ് പുറത്തുവിട്ട് വിവരാവകാശരേഖ

indian-rupee

ന്യൂഡൽഹി: നാണയമുണ്ടാക്കുന്നതിന്റെ സർക്കാർ ചെലവ് പുറത്തുവിട്ട് പുതിയ വിവരാവകാശരേഖ. വിവരാവകാശ നിയമപ്രകാരം നാണയങ്ങലുടെ നി‌ർമ്മാണച്ചെലവ് സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിച്ചുകൊണ്ട് ഇന്ത്യാ ടുഡെ നൽകിയ അപേക്ഷയിലെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു രൂപ നാണയം ഉണ്ടാക്കുന്നതിന് സർക്കാറിന് ഒരു രൂപ 11 പെെസ നിർമ്മാണച്ചെലവ് വരുന്നുണ്ട്. മാത്രമല്ല രണ്ട് രൂപ നാണയവും അഞ്ച്,​ പത്ത് രൂപ നാണയങ്ങളുടെയും നിർമ്മാണച്ചെലവ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് രൂപ നാണയം നിർമ്മിക്കാൻ ഒരു രൂപ 28 പെെസ മാത്രമേ സ‌ർക്കാറിന് ചെലവാകുന്നുള്ളു. അഞ്ച് രൂപ നാണയത്തിന് 3.69 രൂപയും പത്ത് രൂപ നാണയത്തിന് 5.54 രൂപയും നിർമ്മാണച്ചെലവ് വരുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തേക്കാൾ കുറവ് നാണയങ്ങളാണ് 2018 നിർമ്മിച്ചതെന്ന് വിവരാകാശരേഖയിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIAN RUPEE, INDIA GOVERNMENT, RTI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY