തൃശൂർ: നടി പാർവ്വതി നമ്പ്യാർ വിവാഹിതയായി. ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിനീത് മേനോൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദിലീപ് ചിത്രത്തിലൂടെ മലയാള സിനിയിലെത്തിയ നടിയാണ് പാർവ്വതി. ലാൽ ജോസ് സംവിധാനം ചെയ്ത "ഏഴു സുന്ദര രാത്രികൾ" എന്ന സിനിമയില പാർവ്വതിയുടെ ആൻ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് രഞ്ജിത്ത് ചിത്രം "ലീല" കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പുത്തൻ പണം, മധുരരാജ തുടങ്ങി പത്തോളം സിനിമകളിൽ പാർവ്വതി വേഷമിട്ടു. ജയറാം നായകനായ പട്ടാഭിരാമനാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
പാർവ്വതിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വർഷമാണ് നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. "ഇന്ന് എന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം" എന്നാണ് പാർവ്വതി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |