SignIn
Kerala Kaumudi Online
Thursday, 04 June 2020 2.34 PM IST

കൊറോണയെ പിടിച്ചുകെട്ടാൻ ഒരുങ്ങി റഷ്യയിലെ വെക്‌ടർ, സന്തോഷവാർത്തയ്‌ക്ക് അധികം താമസമുണ്ടാകില്ലെന്ന് സൂചന

vector

മോസ്കോ: ഭൂമിയെ വിറപ്പിക്കുന്ന കൊറോണയെന്ന മഹാമാരിയെ പിടിച്ചു കെട്ടാനൊരുങ്ങുകയാണ് റഷ്യയെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നായ റഷ്യയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കൊറോണ വാക്സിൻ വികസിപ്പിക്കുന്നതിന്റെ ഗവേഷണങ്ങളിലാണത്രെ. നാല് ദശാബ്‌ദത്തിലേറെയായി പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്.

സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിലാണ് 'സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ' എന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ജൂൺ മാസത്തോടെ വെക്ടറിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് വിജയകരമായി കണ്ടെത്തുമെന്നാണ് പ്രതീക്ഷ. കൊറോണയ്ക്കെതിരെയുള്ള 13 ആദ്യ മാതൃകാ വാക്സിനുകൾ ഇതിനോടകം ഇവിടെ നിർമിച്ചു കഴിഞ്ഞു. ജൂണോടെ ഇവയിൽ ഒന്നോ രണ്ടോ എണ്ണം കൊറോണയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വികസിപ്പിച്ചെടുക്കും. കീരിയിലും, ലീമർ, ലോറിസ്, ഗാലെഗോസ് തുടങ്ങിയ ലോവർ പ്രൈമറ്റുകളിൽ വാക്സിനുകളുടെ പരീക്ഷണങ്ങൾ നടത്തി വരികയാണ്. റഷ്യയിലെ എല്ലാ കൊറോണ വൈറസ് സാമ്പിളുകളും ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ വെക്ടറിൽ ഗവേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

അതീവ സുരക്ഷാ വലയത്തിൽ പ്രവർത്തിക്കുന്ന വെക്ടർ ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 1974ൽ പ്രവർത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങൾ നിർമിക്കാൻ വേണ്ടിയാണ് സോവിയറ്റ് യൂണിയൻ നിർമിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇപ്പോഴും ജൈവായുധങ്ങളെ പറ്റിയുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ടോയെന്ന് അറിവില്ല.

ബുബോനിക് പ്ലേഗ്, ആന്ത്രാക്സ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി, സാർസ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണ് വെക്ടർ. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാൻഡയിലുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്.

അടുത്തിടെ കൊറോണയ്ക്ക് കാരണമായ വൈറസിന്റെ ജനിതക ഘടന റഷ്യ പൂർണമായി ഡികോഡ് ചെയ്തിരുന്നു. റഷ്യയിലെ സ്മോറോഡിൻസവ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്ലുവൻസയാണ് കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്തിയത്. ഒപ്പം വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകർ പകർത്തിയ കൊറോണ വൈറസിന്റെ സൂക്ഷ്മ ചിത്രവും റഷ്യ പുറത്തുവിട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CORONA VIRUS, RUSSIA, VECTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.