പൂനെ : കൊറോണ വൈറസ് വ്യാപകമാകുന്നതിനിടെ ടെസ്‌റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ വൈറോളജിസ്റ്റ്. മീനാൽ ദാകാവെ ഭോസലെ എന്ന വനിതയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.ഗര്‍ഭിണിയായ മിനാൽ തന്‍റെ കുഞ്ഞിന് ജൻമം നൽകുന്നതിന് തൊട്ടു മുമ്പാണ് ഈ വൈറസ് കിറ്റ് വിജയകരമായി പരീക്ഷിച്ചത് എന്നതാണ് കൗതുകം. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കിറ്റ് വിപണിയിൽ എത്തിയത്.പൂനെയിലെ മിലാബിനാണ് കിറ്റുകൾ നിര്‍മിയ്ക്കാനും വിൽപ്പന ചെയ്യാനുമുള്ള അനുമതി ലഭിച്ചിരിയ്ക്കുന്നത്. ഈ ആഴ്ച തന്നെ പൂനെ, മുംബയ്, ഡൽഹി, ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിൽ കിറ്റുകൾ എത്തും. ആഴ്ചയിൽ ഒന്ന് മുതൽ രണ്ട് ലക്ഷം കിറ്റുകൾ വരെ വിതരണം ചെയാൻ ആകും എന്നാണ് കമ്പനി അറിയിചിരിക്കുന്നത്.
ഒരു കിറ്റ് ഉപയോഗിച്ച് 100 സാംപിളുകൾ വരെ ടെസ്റ്റ് ചെയ്യാനാകും. ഓരോ കിറ്റിനും 1,200 രൂപയാണ് വില. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നാണ് കിറ്റുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഒരോ കിറ്റിന് 4,500 രൂപയിൽ അധികമാണ് ഇതിനായി വേണ്ടി വരുന്നത്. ഈ പ്രതിസന്ധിയാണ് മിനാലിന്‍റെ കണ്ടുപിടുത്തതോടെ അവസാനിപ്പിച്ചിരിയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |