SignIn
Kerala Kaumudi Online
Thursday, 28 May 2020 9.36 PM IST

അമേരിക്കയിൽ 24 മണിക്കൂറിനിടെ 1000 കൊവിഡ് മരണം,​ ഇന്ന് മരിച്ചവരിൽ രണ്ട് മലയാളികളും: ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ

corona-

ന്യൂയോർക്ക്: ആഗോള മഹാമാരിയായ കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 1,​344 ആയി ഉയർന്നു. ഇതോടെ യു.എസിലെ ആകെ മരണം 9616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിനോടും അടുത്തിട്ടുണ്ട്. 25,316 കൊ​വി​ഡ് കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ 1,23,018 പേർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് അ​മേ​രി​ക്ക​യു​ടെ ആ​ശ​ങ്ക​യേറുന്നു​ണ്ട്.

ന്യൂ​ജ​ഴ്സി​ൽ 37,505 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. അതിനിടെ അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി ഇന്ന് മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.

അതേസമയം,​ പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണ നിരക്കിലും ഇറ്റലിയിലും സ്‌പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്‌. സ്‌പെയിനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണ നിരക്ക്‌ കുറഞ്ഞ് വരികയാണ്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 ഉം സ്‌പെയിനില്‍ 674 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിൽ ആകെ മരണ സംഖ്യ 4,934 ആയി. പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ(55) അടക്കം വൈറസ്​ ബാധിച്ചതോടെ യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ്​ നിലനിൽക്കുന്നത്​. പത്തു ദിവസമായി കൊവിഡ് ബാധിതനായി തുടരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​തു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ദ്ധി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69,424 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ 4,734 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക​ത്താ​ക​മാ​നം 71,000ലേ​റെ​പ്പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, CORONA VIRUS, DEATH, AMERICA, ITALY, SPAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.