SignIn
Kerala Kaumudi Online
Saturday, 04 July 2020 5.55 AM IST

ജീവിതമൊരു സ്വപ്നാടനം

k-g-george-
K.G GEORGE



അ​നാ​ഥാ​ല​യ​ത്തി​ൽ കുടുംബത്തിനൊപ്പം എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച സംവിധായകൻ കെ.ജി.ജോർജ് ആ​രും​ ​നോ​ക്കാ​നി​ല്ലാ​തെ​ ​മ​റ​വി​രോ​ഗം​ ​ബാ​ധി​ച്ച് ​കഴിയുന്നുവെന്നായിരുന്നു സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ മുമ്പ്പ്ര​ച​രി​ച്ചിരുന്നത്.

എ​ന്താ​ണ് ​ഇ​തി​ലെ​ ​സ​ത്യാ​വ​സ്ഥ? മ​ല​യാ​ള​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ലെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ​ ​കെ.​ജി.​ ​ജോ​ർ​ജ് ​ യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ ​വെ​ളി​പ്പെ​ടു​ത്തു​ന്നു......


ഈ​ ​കു​ഞ്ഞ​ൻ​ ​മു​റി​യി​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​സി​നി​മ​ ​ഒാ​ടു​ന്നു​ണ്ട്.​ ​സി​നി​മ​ ​ക​റു​പ്പി​ലും​ ​വെ​ളു​പ്പി​ലും​ ​ഒാ​ടി​യ​ ​കാ​ല​ത്ത് ​ത​ന്റെ​ ​ക​ന്നി​ ​ചി​ത്രം​ ​മ​ല​യാ​ള​ത്തി​ന് ​സ​മ്മാ​നി​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​ഇ​വി​ടെ​ ​പ്രേ​ക്ഷ​ക​നാ​യി​ ​ഇ​രി​ക്കു​ന്നു.​ദി​ന​ച​ര്യ​യാ​യ​ ​സി​നി​മ​ ​കാ​ണ​ലി​ന് ​മാ​ത്രം​ ​ഇ​തേ​വ​രെ​ ​മു​ട​ക്ക​മി​ല്ല.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കും.​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്.​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​മാ​ത്ര​മാ​ണ് ​പ്ര​വേ​ശം.​ ​മ​റ്റൊ​രു​ ​ഭാ​ഷ​യി​ൽ​ ​ത​ന്റെ​ ​സി​നി​മ​യെ​ ​സം​സാ​രി​പ്പി​ക്കാ​തെ​ ​സ്വ​പ്നാ​ട​നത്തി​ൽ​ ​നി​ന്നാ​രം​ഭി​ച്ച​ ​ച​ല​ച്ചി​ത്ര​ ​മേ​ള​ ​ഇ​ല​വ​ങ്കോ​ടു​ദേ​ശ​ത്ത് ​നി​ൽ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​ക​യാ​ണ്.​ ​നീ​ണ്ട​ ​കാ​ല​ ​മൗ​ന​ത്തെ​യും​ ​കു​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും​ ​ഭേ​ദി​ച്ച് ​ന​ട്ടു​ച്ച​ ​നേ​ര​ത്ത് ​കെ.​ ​ജി.​ ​ജോ​ർ​ജ് ​എ​ന്ന​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ്ര​തി​ഭാ​ധ​ന​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​ത​ന്റെ​ ​സി​നി​മാ​മു​റി​യി​ലി​രു​ന്ന് ​വെ​ളു​ത്ത​ ​ഫ്ര​ഞ്ച് ​താ​ടി​ ​ത​ട​വി​ ​മി​ണ്ടി​ത്തു​ട​ങ്ങി.​ ​

ജീവിതമൊരു സ്വപ്നാടനം


'​'​ ​ജീ​വി​തം​ ​ഒ​രു​ ​സ്വ​പ്നാ​ട​നം​ ​ത​ന്നെ​യാ​ണ്.​ ​എ​ല്ലാ​വ​രും​ ​അ​വ​ര​വ​രു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ആ​ടി​ത്തീ​ർ​ക്കു​ന്നു.​ ​സ്വ​പ്നാ​ട​ന​ത്തി​ൽ​ ​നി​ന്നു​ ​ആ​രം​ഭി​ച്ച​താ​ണ് ​സി​നി​മാ​ ​ജീ​വി​തം.​ ​സി​നി​മ​യെ​ക്കു​റി​ച്ചു​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ഴും​ ​ചി​ന്ത.​ ​അ​തു​ ​മാ​ത്ര​മാ​ണ് ​മ​ന​സ് ​നി​റ​യെ.​ ​ആ​ഗ്ര​ഹി​ച്ച​ ​സി​നി​മ​ക​ളാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​എ​ന്റെ​ ​എ​ളി​യ​ ​സം​ഭാ​വ​ന​ ​സി​നി​മ​യ്ക്ക് ​ന​ൽ​കാ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്ന് ​ബോ​ദ്ധ്യ​മു​ണ്ട്.​ ​'​ഇ​ല​വ​ങ്കോ​ട് ​ദേ​ശം​"ഉ​ദ്ദേ​ശി​ച്ച​തു​പോ​ലെ​ ​വ​ന്നി​ല്ല​ .​അ​പ്പോ​ൾ​ ​മ​ടു​പ്പ് ​തോ​ന്നി.​ ​വെ​റു​തേ​ ​സി​നി​മ​ ​ചെ​യ്തി​ട്ട് ​കാ​ര്യ​മി​ല്ല.​ ​സി​നി​മ​ ​ചെ​യ്യാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​ഉ​ള്ളി​ൽ​നി​ന്നു​ ​പോ​യി.​ ​അ​തോ​ടെ​ ​നി​റു​ത്തി.​ ​മ​ന​സ് ​നി​റ​യെ​ ​സി​നി​മ​യു​ണ്ടെ​ങ്കി​ലും​ ​ഇ​നി​ ​ഒ​രി​ക്ക​ലും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​അ​റി​യാം.​'​'​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​വ​സ്ഥ​ക​ളി​ലും​ ​വാ​ർ​ദ്ധ​ക്യ​ത്തിൽ​പ്പെ​ട്ട​വ​ർ​ക്ക് ​ക​രു​ത​ലി​ന്റെ​ ​ത​ണ​ലൊ​രു​ക്കു​ന്ന​ ​കാ​ക്ക​നാ​ട് ​സി​ഗ്നേ​ച്ച​ർ​ ​ഏ​ജ്ഡ് ​കെ​യ​റി​ന്റെ​ ​ര​ണ്ടാം​ ​നി​ല​യി​ലെ​ 201​ ​-ാം​ ​മു​റി​യി​ൽ​ ​എ​പ്പോ​ഴും​ ​അ​ല​യ​ടി​ക്കു​ന്ന​ ​സി​നി​മാ​ ​വി​ശേ​ഷം​ ​കേ​ൾ​ക്കാ​ൻ​ ​അ​പ്പോ​ൾ​ ​കാ​റ്റ് ​അ​നു​വാ​ദം​ ​ചോ​ദി​ക്കാ​തെ​ ​ഒാ​ടി​ക്ക​യ​റി.​ ​ഫി​സി​യോ​ ​തെ​റാ​പ്പി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​കെ.​ ​ജി.​ ​ജോ​ർ​ജ് ​ഇ​വി​ടെ​യാ​ണ് ​താ​മ​സം.​ ​ഇ​ട​യ്ക്ക് ​വീ​ട്ടി​ൽ​ ​പോ​വും.​ ​ദി​വ​സ​വും​ ​തെ​റാ​പ്പി​ ​ചി​കി​ത്സ​യു​ണ്ട്.​'​'​ ​എ​നി​ക്ക് ​മ​റ​വി​രോ​ഗം​ ​ബാ​ധി​ച്ചെ​ന്ന് ​പ്ര​ചാ​ര​ണ​മു​ണ്ടാ​യി.​വ​ല​തു​കാ​ലി​ന് ​പ​ക്ഷാ​ഘാ​തം​ ​പി​ടിപെ​ട്ടി​രു​ന്നു.​ ​അ​തി​നാ​ൽ​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ചി​ല​ ​വാ​ക്കു​ക​ൾ​ ​നാ​വി​ൽ​ ​വ​രി​ല്ല.​സം​സാ​രി​ക്കാ​ൻ​ ​അ​പ്പോ​ൾ​ ​ത​ട​സം​ ​നേ​രി​ടും.​ ​പ​ക്ഷാ​ഘാ​തം​ ​പി​ടി​പെട്ട​ശേ​ഷം​ ​വാ​ക്ക​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ന​ട​ത്തം.​ ​വ​യ​സ് ​എ​ഴു​പ​ത്തി​യഞ്ചായി.​ ​ഇ​പ്പോ​ൾ​ ​പു​തി​യൊ​രു​ ​വി​ളി​പ്പേ​രും​ ​കി​ട്ടി​:​ ​ജോ​ർ​ജ​പ്പ​ൻ.​ ​

സംതൃപ്തൻ

ജീ​വി​ത​ത്തി​ൽ​ ​ഞാ​ൻ​ ​സം​തൃ​പ്ത​നാ​ണ്.​ ​എ​ന്നും​ ​സു​ഖ​ക​ര​മാ​ണ് ​ജീ​വി​തം.​''ഒ​രു​ ​വ​ലി​യ​ ​ചി​രി​യി​ൽ​ ​കെ.​ജി.​ ​ജോ​ർ​ജ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഒാ​ർ​മ്മ​ക​ൾ​ ​തി​രു​വ​ല്ല​യ്ക്ക് ​വ​ണ്ടി​ക​യ​റി.​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​കു​ള​ക്കാ​ട്ടി​ൽ​ ​ഗീ​വ​ർ​ഗീ​സ് ​ജോ​ർ​ജാ​യി.​ ​എ​സ്.​ ​സി.​എ​സ് ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ബാ​ന​റും​ ​ബോ​ർ​ഡും​ ​എ​ഴു​തി​യും​ ​ലോ​റി​യി​ൽ​ ​ചി​ത്രം​ ​വ​രച്ചും​ ​പ​ണം​ ​ക​ണ്ടെ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​മ​ന​സു​മാ​യി​ ​അ​പ്പോ​ൾ​ ​നി​ന്നു​ .​ ​'​'​ ​തി​രു​വ​ല്ല​ ​സി.​വി.​ ​എം​ ​തി​യേ​റ്റ​റി​ലും​ ​ദീ​പ​ ​തി​യേ​റ്റ​റി​ലും​ ​വ​ന്ന​ ​സി​നി​മ​ക​ളാ​ണ് ​ച​ല​ച്ചി​ത്ര​കാ​ര​നാ​വാ​ൻ​ ​വി​ത്തു​പാ​കി​യ​ത്.​ ​അ​ങ്ങ​നെ​ ​സി​നി​മ​യോ​ട് ​അ​ഭി​നി​വേ​ശം​ ​തു​ട​ങ്ങി.​ ​ച​ങ്ങ​നാ​ശേ​രി​ ​എ​ൻ​ .​എ​സ്.​ ​എ​സ് ​കോ​ളേ​ജി​ലാ​യി​രു​ന്നു​ ​ഡി​ഗ്രി​ ​പ​ഠ​നം.​തു​ട​ർ​ന്ന് ​പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ചേ​ർ​ന്നു.​ ​സി​നി​മ​ ​സം​വി​ധാ​യ​ക​നാ​വു​ക​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ ​എ​പ്പോ​ഴാ​ണ് ​മ​ന​സി​ൽ​ ​ക​യ​റിക്കൂ​ടി​യ​തെ​ന്ന് ​അ​റി​യി​ല്ല.

പൂനെയിലെ പഠനം

​പൂ​നെ​യി​ൽ​ ​പ​ഠി​ക്കാ​ൻ​ ​പോ​വു​ന്ന​തി​നോ​ട് ​വീ​ട്ടു​കാ​ർ​ക്കും​ ​എ​തി​ർ​പ്പി​ല്ലാ​യി​രു​ന്നു.​ ​ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ​ ​സ്വ​ന്ത​മാ​യി​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്താ​ൻ​ ​തു​ട​ങ്ങി​യ​ത് ​അ​പ്പ​നെ​യും​ ​അ​മ്മ​യെ​യും​ ​സ​ന്തോ​ഷി​പ്പി​ച്ചു.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​ഞാ​ൻ​ ​ജീ​വി​ക്കു​മെ​ന്ന് ​അ​വ​ർ​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു.​ ​എ​നി​ക്ക് ​മു​ൻ​പേ​ ​ജോ​ൺ​ശ​ങ്ക​ര​മം​ഗ​ല​വും​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​നും​ ​പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​സ​ന്ത​തി​ക​ളാ​ണ്.​ ​ര​ണ്ടു​ ​പേ​രും​ ​എ​നി​ക്ക് ​പ്ര​ചോ​ദ​നം​ ​പ​ക​ർ​ന്നു.​

കാര്യാട്ടിനൊപ്പം

പ​ഠ​നം​ ​ക​ഴി​ഞ്ഞു​ ​രാ​മു​ ​കാ​ര്യാ​ട്ടി​ന്റെ​ ​ശി​ഷ്യ​നാ​യി.​ ​നെ​ല്ല് ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സ്വ​പ്നാ​ട​നം.​ ​ആ​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​എ​നി​ക്ക് 24​ ​വ​യ​സാ​ണ്.​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്നു​ ​ബ​ഡ് ​ജ​റ്റ്.​ ​എ​നി​ക്ക് ​കി​ട്ടി​യ​ ​ചെ​റി​യ​ ​പ്ര​തി​ഫ​ല​ത്തി​ൽ​ ​തൃ​പ്ത​നാ​യി​രു​ന്നു.​ ​സ്വ​പ്നാ​ട​നം​ ​ബ്ളാ​ക്ക് ​ആ​ൻ​ഡ് ​വൈ​റ്റ് ​സി​നി​മ​യാ​ണ്.​ ​അ​ന്ത​രി​ച്ച​ ​ന​ടി​ ​റാ​ണി​ച​ന്ദ്ര​യാ​യി​രു​ന്നു​ ​നാ​യി​ക.​ ​റാ​ണി​ച​ന്ദ്ര​യു​ടെ​ ​ആ​ദ്യ​ ​സി​നി​മ​യി​ലൊ​ന്നാ​ണ് ​സ്വ​പ്നാ​ട​നം.​ ​രാ​മ​ച​ന്ദ്ര​ബാ​ബു​വാ​ണ് ​കാ​മ​റ.​ ​ഞാ​ൻ​ ​ഒ​ടു​വി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഇ​ല​വ​ങ്കോ​ട് ​ദേ​ശ​ത്തി​ന്റെ​ ​കാ​മ​റ​യും​ ​രാ​മ​ച​ന്ദ്ര​ബാ​ബു​വാ​യി​രു​ന്നു.​ ​സ്വ​പ്നാ​ട​ന​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ത്തി​ൽ​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​കി​ട​പ്പു​രോ​ഗി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​വി​ടെ​ ​ഇ​രു​പ​ത്തി​യ​ഞ്ചു​ ​പേ​രു​ണ്ട്.​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​വേ​റൊ​രു​ ​ലോ​ക​ത്താ​ണെ​ന്ന​ ​തോ​ന്ന​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.​ഒാ​രോ​ ​നി​മി​ഷ​വും​ ​സ​ന്തോ​ഷം​ ​പ​ക​രു​ന്നു.

യവനിക

മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​സി​നി​മ​യാ​ണ് ​യ​വ​നി​ക​യെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്നു​വ​രു​ണ്ട്.​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​സി​നി​മ​യെ​ക്കു​റി​ച്ചാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ൾ​ക്കു​ന്ന​ത് ​മു​ഴു​വ​ൻ.​ ​എ​ന്നാ​ൽ​ ​ഇ​തി​ൽ​ ​ഏ​താ​ണ് ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​സി​നി​മ​യെ​ന്ന് ​വി​ല​യി​രു​ത്താ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​യ​വ​നി​ക​ ​ഇ​പ്പോ​ഴും​ ​സം​സാ​രി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ഈ​രാ​ളി​ ​എ​ന്ന​ ​പൊ​ലീ​സ് ​വേ​ഷം​ ​ഇ​ട​യ്ക്ക് ​വ​ന്നു​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.​ ​ക​ണ്ട് ​അ​ടു​ത്ത​ ​ദി​വ​സം​ ​മ​റ​ന്നു​പോ​വു​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​സി​നി​മ.​ ​അ​പ്പോ​ൾ​ ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​ചെ​യ്യാ​ൻ​ ​തെ​റാ​പ്പി​സ്റ്റ് ​ഹ​രി​യും​ ​സ​ഹാ​യ​ത്തി​ന് ​ജൂ​ബി​ ​ന​ഴ്സും​ ​എ​ത്തി.​ ​സി​നി​മ​യി​ൽ​ ​മു​ഴു​കി​ ​ഇ​രി​പ്പാ​ണ് ​ജോ​ർ​ജ​പ്പ​ൻ.

'​'​ ​ജോ​ർ​ജ​പ്പ​ൻ​ ​ഇ​തി​ന് ​മു​ൻ​പ് ​ക​ണ്ട​ ​സി​നി​മ​ ​ഏ​താ​ണ് ​?​​​"​"​ ​ജൂ​ബി​ ​ന​ഴ്സി​ന്റെ​ ​ചോ​ദ്യം.

'​'​ ​ഹോ​ളി​വു​ഡ് ​സി​നി​മ​ ​ജോ​ക്ക​ർ.​ചെ​ന്നൈ​യി​ലെ​ ​തി​യേ​റ്റ​റി​ൽ​ ​മ​ക​ൾ​ ​താ​ര​യോ​ടൊ​പ്പ​മാ​ണ് ​ക​ണ്ട​ത്.​ ​​​"​"​ ​ജോ​ർ​ജ​പ്പ​ൻ​ ​ആ​വേ​ശ​ത്തി​ലാ​യി.
'​'​ ​അ​പ്പോ​ൾ​ ​ആ​ദ്യം​ ​ക​ണ്ട​തോ​?​"​"​​​ ​വീ​ണ്ടും​ ​ജൂ​ബി​ ​ന​ഴ്സി​ന്റെ​ ​ചോ​ദ്യം.


'​'​ത​മി​ഴ് ​സി​നി​മ​ ​ച​ന്ദ്ര​ലേ​ഖ​ ​ ​​​"​"​.​ ​ഉ​ത്ത​രം​ ​ഉ​ട​ൻ​ ​വ​ന്നു.​ ​'​'​ആ​ ​സി​നി​മ​യി​ലെ​ ​സീ​നു​ക​ൾ​ ​പോ​ലും​ ​ഒാ​ർ​ക്കു​ന്നു​ണ്ട്.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ട് ​സി​നി​മാ​ക്കാ​ര​നാ​യി​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തു​ തന്നെ​ ​മ​ഹാ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​അ​ന്യ​ഭാ​ഷ​യി​ൽ​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ല്ല.​ ​അ​വ​സ​രം​ ​വ​ന്ന​തു​മി​ല്ല.​ ​ഇ​വി​ടെ​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​സം​തൃ​പ്തി​ ​മ​റ്റെ​ങ്ങും​ ​കി​ട്ടി​ല്ല.​ ​ഇ​ര​ക​ളി​ലൂ​ടെ​ ​ഗ​ണേ​ഷ് ​കു​മാ​റി​നെ​ ​സി​നി​മ​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്നു.​ ​ആ​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​മ്പോ​ൾ​ ​പു​തി​യ​ ​ഒ​രു​ ​മു​ഖം​ ​വേ​ണ​മെ​ന്ന് ​തോ​ന്നി.​ ​ഗ​ണേ​ഷ് ​കു​മാ​ർ​ ​ന​ല്ല​ ​ന​ട​നാ​ണ്.​ ​അ​യാ​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​അ​ഭി​മാ​നം​ ​തോ​ന്നു​ന്നു.​സി​നി​മ​യാ​ണ് ​എ​ല്ലാം​ ​ത​ന്ന​ത്.​ ​പ്ര​ശ​സ്തി​യും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​അം​ഗീ​കാ​ര​വും​ ​എ​ല്ലാം.​ ​ആ​ ​വാ​ങ്ങ​ൽ​ ​തു​ട​രു​ക​ ത​ന്നെ​ ​ചെ​യ്യും.​ ​പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലോ​ ​മ​റ്റെ​വി​ടെ​ങ്കി​ലോ​ ​പ​ഠി​ച്ച​വ​രും​ ​പ​ഠി​ക്കു​ന്ന​വ​രും​ ​ഇ​പ്പോ​ഴും​ ​എ​ന്നെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ന്നു.​ ​അ​ത് ​എ​നി​ക്ക് ​കി​ട്ടു​ന്ന​ ​അം​ഗീ​കാ​ര​മാ​ണ്.​അ​ധി​കം​ ​ആ​ർ​ക്കും​ ​ല​ഭി​ക്കാ​ത്ത​ ​അ​പൂ​ർ​വ​ത.​ ​സി​നി​മ​ ​പ​ണം​ ​സ​മ്പാ​ദി​ക്കാ​ൻ​ ​വേ​ണ്ടി​ ​മാ​ത്ര​മു​ള്ള​ ​ഉ​പാ​ധി​യ​ല്ല.​ ​ഒ​രു​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​ ​മാ​ത്രം​ ​ന​ട​ക്കാ​തെ​ ​പോ​യി.​

​മോ​ഹ​ൻ​ലാ​ലി​നെ​വ​ച്ച് ​'കാ​മ​മോ​ഹി​തം​"​ആ​ലോ​ചി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​അ​ത് ​എ​ന്റെ​ ​സ്വ​പ്ന​ ​പ്രോ​ജ​ക്ടാ​യി​രു​ന്നു.​സ്വ​പ്നം​ ​ന​ട​ക്കാ​തെ​ ​പോ​യ​തി​നു​ ​പി​ന്നി​ൽ​ ​എ​ന്റെ​ ​ക​ഴി​വു​കേ​ടാ​യി​രി​ക്കും.​നി​ർ​മ്മാ​താ​വി​നെ​ ​സം​ര​ക്ഷി​ച്ചു​ ​കൊ​ണ്ടാ​ണ് ​സി​നി​മ​യെ​ ​സ​മീ​പി​ച്ച​ത്.​അ​ത്ത​ര​മൊ​രു​ ​ചി​ന്താ​ധാ​ര​ ​നി​ല​നി​റു​ത്താ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചു.​ ​എ​ന്റെ​ ​ഒ​ട്ടു​മി​ക്ക​ ​സി​നി​മ​യും​ ​നി​ർ​മ്മാ​താ​വി​ന് ​ലാ​ഭം​ ​ന​ൽ​കി.​ ​മ​ഹാ​ന​ഗ​രം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​താ​വു​മാ​യി.​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ത് ​മ​മ്മൂ​ട്ടി.​ ​ടി.​ ​കെ.​രാ​ജീ​വ് ​കു​മാ​റാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ.​ ​ഞാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഇ​ര​ക​ൾ​ ​നി​ർ​മ്മി​ച്ച​ത് ​ന​ട​ൻ​ ​സു​കു​മാ​ര​നാ​യി​രു​ന്നു.​ ​അ​തൊ​രു​ ​കാ​ല​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​നി​ർ​മ്മാ​താ​വി​ന് ​വി​ല​യി​ല്ല.​ ​സി​നി​മ​യു​ടെ​ ​നി​ല​വാ​രം​ ​താ​ണു.​ ​സാ​ഹി​ത്യ​ ​സൃ​ഷ്ടി​ക​ൾ​ ​സി​നി​മ​യാ​വു​ന്നി​ല്ല.​ ​മ​ല​യാ​ള​ത്തി​ലെ​ ​പ്ര​തി​ഭാ​ധ​ന​രാ​യ​ ​സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​ ​ര​ച​ന​യി​ലാ​ണ് ​ഞാ​ൻ​ ​സി​നി​മ​ക​ൾ​ ​ചെ​യ്ത​ത്.​എ​ന്റെ​ ​രീ​തി​യി​ൽ​ ​അ​ത് ​മാ​റ്റി​ ​എ​ഴു​തും.​അ​ത് ​എ​ന്റെ​ ​സ്വ​ഭാ​വ​മാ​യി​രു​ന്നു.​ ​ഇ​നി​ ​അ​ല്പം​ ​ന​ട​ക്കാം.""​ ​താ​ടി​ ​ചെ​റു​ത​നേ​ ​ത​ട​വി​ ​കെ.​ ​ജി.​ ​ജോ​ർ​ജ് ​എ​ഴു​ന്നേ​റ്റു.​ ​വാ​ക്ക​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മു​റി​ ​വി​ട്ടു​ ​പു​റ​ത്തേ​ക്ക്.​ ​സ​മീ​പ​ ​മു​റി​യി​ലെ​ ​സ്നേ​ഹ​ ​മു​ഖ​ങ്ങ​ളെ​ല്ലാം​ ​ഉ​റ​ക്ക​ത്തി​ൽ.​പി​ന്നെ​ ​ര​ണ്ടാം​ ​നി​ല​യി​ൽ​ ​നി​ന്ന് ​കാ​ഴ്ച​ക​ൾ​ ​ക​ണ്ടു​ .​ന​ല്ല​ ​ഒ​രു​ ​ഫ്രെ​യിം​ ​ക​ണ്ട​ ​പോ​ലെ​ ​മു​ഖം​ ​തെ​ളി​ഞ്ഞു.
വി​ഷാ​ദ​വും​ ​വി​ര​ഹ​വും​ ​നി​റ​ഞ്ഞ​ ​'ഉ​ൾ​ക്ക​ട​ലി​"ലെ​ ​രാ​ഹു​ല​ൻ​ ​മ​ല​യാ​ള​ത്തി​ലെ​ ​കാ​മു​ക​ ​സ​ങ്ക​ല്പ​ത്തി​ന്റെ​ ​പ​രി​ച്ഛേ​ദ​മാ​യി​രു​ന്നു.​ ​ഒ​രു​ ​കു​ള്ള​നെ​ ​നാ​യ​ക​നാ​ക്കി​ ​'മേ​ള".​ ​പ​ക​രം ​വ​യ്ക്കാനി​ല്ലാ​ത്ത​ ​'യ​വ​നി​ക".​ ​സി​നി​മ​യ്ക്കു​ള്ളി​ലെ​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​'ലേ​ഖ​യു​ടെ​ ​മ​ര​ണം​ ​ഒ​രു​ ​ഫ്ളാ​ഷ് ​ബാ​ക്ക്".​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​സ്ത്രീ​പ​ക്ഷ​ ​സി​നി​മ​യാ​യ​ ​'ആ​ദാ​മി​ന്റെ​ ​വാ​രി​യെ​ല്ല്".​ ​അ​ത് ​കെ.​ജി​ ​ജോ​ർ​ജ് ​സി​നി​മ​യു​ടെ​ ​തോ​രോ​ട്ട​ ​കാ​ല​മാ​യി​രു​ന്നു.​ ​ചി​ന്ത​യി​ൽ​ ​നി​ന്ന് ​ഉ​ണ​ർ​ന്നു​ ​കെ.​ജി.​ ​ജോ​ർ​ജ് ​മ​ട​ങ്ങി​ ​വ​ന്നു.​ ​'​'​ ​തി​രു​ത്തി​യ​ ​തി​ര​ക്ക​ഥ​യി​ലെ​ ​എ​ന്റെ​ ​സി​നി​മ​ക​ളാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​ക​ണ്ട​ത്.​തി​ര​ക്ക​ഥ​ ​തി​രു​ത്തു​ന്ന​ത് ​സ​ന്തോ​ഷം​ ​പ​ക​രു​ന്ന​ ​കാ​ര്യ​മാ​ണ് .​ ​ഒ​രു​ ​ക​ഥ​ ​കി​ട്ടി​യാ​ൽ​ ,​​​അ​ത് ​തി​ര​ക്ക​ഥ​യാ​യി​ ​മാ​റ്റു​ക​ ​ക​ഴി​വാ​ണ്.​ ​അ​പ്പോ​ൾ​ ​ന​ല്ല​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ക​ ​ക​ഴി​വു​ തന്നെ​യാ​ണ്.​എ​ന്നാ​ൽ​ ​സി​നി​മ​യു​ടെ​ ​വി​ജ​യ​ത്തി​ന് ​ര​സ​ക്കൂ​ട്ട് ​ചേ​ർ​ത്തി​ല്ല.​


'​'​ ​ഇ​വി​ടെ​ ​എ​ല്ലാ​ത്തി​നും​ ​സ​മ​യ​മു​ണ്ട്.​ ​രാ​വി​ലെ​ ​ആ​റി​ന് ​ബെ​ഡ് ​കോ​ഫി.​ 8.30​ന് ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം​ .12​ ​മു​ത​ൽ​ ​ഉ​ച്ച​യൂ​ണ്.​ ​രാ​ത്രി​ ​ഭ​ക്ഷ​ണം​ ​എ​ട്ടി​ന്.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​നോ​ൺ​ ​വെ​ജ്.​ ​ആ​ഴ്ച​യി​ലൊ​രു​ ​ദി​വ​സം​ ​ബി​രി​യാ​ണി.​ ​ഞ​ങ്ങ​ൾ​ ​ഇ​രു​പ​ത്തി​യ​ഞ്ചു​പേ​രും​ ​ഒ​ന്നി​ച്ചി​രു​ന്നാ​ണ് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ത്.​ ​എ​നി​ക്കു​ ​ഇ​ത് ​വീ​ടു​ തന്നെ​യാ​ണ്.​ചെ​റു​പ്പം​ ​മു​ത​ൽ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മാ​റി​ ​താ​മ​സി​ച്ചു.​ ​അ​തി​നാ​ൽ​ ​മാ​റി​നി​ൽ​ക്കു​ന്നെ​ന്ന​ ​തോ​ന്ന​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.​ ​സ​ങ്ക​ട​വു​മി​ല്ല.​"​"​ ​അ​പ്പോ​ൾ​ ​ജോ​ർ​ജ​പ്പാ​ ​എ​ന്ന​ ​നീ​ട്ടി​ ​വി​ളി​ ​വീ​ണു.​ ​വി​ളി​ച്ച​ത് ​മേ​നോ​ൻ​ ​അ​പ്പ​നും​ ​സൂ​സ​ന്നാ​മ്മ​യും.​അ​ഞ്ചു​ ​മ​ണി​ക്ക് ​സ്നേ​ഹ​ ​ഭ​വ​ന​ത്തി​ന് ​മു​ന്നി​ലെ​ ​പു​ൽ​ത്ത​കി​ടി​യി​ൽ​ ​ഒ​ത്തു​ചേ​ര​ലു​ണ്ട്.​ ​ജോ​ർ​ജ​പ്പ​നും​ ​മേ​നോ​ന​പ്പ​നും​ ​സൂ​സ​ന്നാ​മ്മ​യും​ ​വ​രു​മ്പോ​ൾ​ ​പു​ൽ​ത്ത​കി​ടി​യി​ലെ​ ​ക​സേ​ര​യി​ൽ​ ​ബാ​ല​ന​പ്പ​നും​ ​സീ​ത​മ്മ​യും​ ​കു​മാ​രി​ ​അ​മ്മ​യും​ ​ത​ങ്ക​മ്മ​ച്ചി​യും​ ​ലാ​സ​റ​പ്പ​നും​ ​നീ​ലും​ ​കാ​ത്തി​രി​പ്പു​ണ്ട്.​ ​കൂ​ട്ട​ത്തി​ൽ​ ​പ്രാ​യക്കുറ​വു​കാ​ര​നാ​ണ് ​നീ​ൽ.​ ​അ​ക​ക്ക​ണ്ണി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​നീ​ൽ​ ​എ​ല്ലാം​ ​കാ​ണു​ന്നു​ണ്ട്.''ജോ​ർ​ജ​പ്പ​നെ​ ​ക​ണ്ടാ​ൽ​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​നെ​ ​പോ​ലെ​യു​ണ്ട്?​​​"​​ ​സൂ​സ​ന്നാ​മ്മ​ ​പ​റ​ഞ്ഞു.


അ​പ്പോ​ൾ​ ​ജോ​ർ​ജ​പ്പ​ൻ​ ​നി​റ​ഞ്ഞു​ ​ചി​രി​ച്ചു.​ ​'​'​ ​സ്വ​പ്നാ​ട​നം​ ​മു​ത​ൽ​ ​എ​ന്റെ​ ​ഒ​ട്ടു​മി​ക്ക​ ​സി​നി​മ​യി​ലും​ ​ഉ​ള്ള​ ​ഘ​ട​ക​മാ​ണ് ​മ​നഃ​ശാ​സ്ത്രം.​ ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​പ്രേ​ര​ണ​ ​കൊ​ണ്ടോ​ ​മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ​ ​അം​ശം​ ​ഉ​ള്ളി​ൽ​ ​പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​തു​ ​കാ​ര്യ​ത്തെ​യും​ ​ഒ​രു​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​നെ​ ​പോ​ലെ​ ​സ​മീ​പി​ക്കു​ന്ന​താ​ണ് ​എ​ന്റെ​ ​രീ​തി.​ ​അ​തു​ ​സി​നി​മ​യി​ലും​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​എ​ന്റെ​ ​എ​ല്ലാ​ ​സി​നി​മ​യും​ ​സൈ​ക്കോ​ളജി​ക്ക​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ബോ​ധ​പൂ​ർ​വം​ ​അ​തി​ന് ​ശ്ര​മം​ ​ന​ട​ത്തി​യി​ല്ല.​ ​സൈ​ക്കോ​ ​ഡ്രാ​മ​യാ​യി​രു​ന്നു​ ​സ്വ​പ്നാ​ട​നം.​ ​ഈ​ ​ക​ണ്ണി​ ​കൂ​ടി​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ​ ​ത​ലം​ ​അ​ല്പം​ ​ഉ​യ​ർ​ന്ന​ ​തോ​തി​ലു​ണ്ട്.​മ​നു​ഷ്യ​ ​മ​ന​സി​നെ​ ​പ​ഠ​ന​വി​ധേ​യ​മാ​ക്കാ​ൻ​ ​സി​നി​മ​യി​ലൂ​ടെ​ ​ക​ഴി​ഞ്ഞെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​താ​ടി​ ​എ​ന്റെ​യും​ ​മാ​സ്റ്റ​ർ​പീ​സാ​യി​ ​വ​ന്നു​ ​ചേ​‌​ർ​ന്നു.​അ​തു​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​മ​ന​സ് ​വ​രു​ന്നി​ല്ല.​ ​""

സ്വ​പ്നാ​ട​ന​ത്തി​ലെ​ ​ഗോ​പി​യും​ ​ഇ​ര​ക​ളി​ലെ​ ​ബേ​ബി​യും​ ​ആ​ദാ​മി​ന്റെ​ ​വാ​രി​യെ​ല്ലി​ലെ​ ​ആ​ലീ​സും​ ​വാ​സ​ന്തി​യും​ ​പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ലെ​ ​ദു​ശാ​സ​ന​ക്കു​റു​പ്പും​ ​മ​ണ്ഡോ​ധ​രി​യു​മെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​ന​മ്മു​ക്ക് ​മു​ന്നി​ൽ​ ​ജീ​വി​ച്ചി​രി​പ്പു​ണ്ട്.​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KG GEORGE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.