കൊച്ചി: സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ ആവശ്യപ്പെട്ടു. സംവരണം പാലിക്കണമെന്ന നിയമം നിലവിലുള്ളപ്പോൾപോലും ചില കാര്യങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പുവരുത്താൻ അധികാരികൾ തയ്യാറാകണമെന്നും അശോകൻ ആവശ്യപ്പെട്ടു.