SignIn
Kerala Kaumudi Online
Friday, 14 August 2020 8.46 PM IST

സമ്പർക്കത്തി​ലൂടെ കൂടുതൽ പേർക്ക് രോഗം, തിരുവനന്തപുരത്ത് കർശന നിയന്ത്രണം, ആറ് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

covid-

തി​രുവനന്തപുരം: സമ്പർക്കത്തി​ലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥി​രീകരി​ച്ചതോടെ തലസ്ഥാനത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ഇവി​ടെ കർശന നി​യന്ത്രണങ്ങളാണ് ഏർപ്പെടുത്തി​യി​രി​ക്കുന്നത്. ആറ്റുകാൽ ( 70-ാം വാർഡ് ), കുരിയാത്തി ( 73 -ാം വാർഡ് ), കളിപ്പാൻ കുളം ( 69 -ാം വാർഡ് ), മണക്കാട് ( 72 -ാം വാർഡ് ), ടാഗോർ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാർഡ്), പുത്തൻപാലം വള്ളക്കടവ്( 88 -ാം വാർഡ്) എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.

ജി​ല്ലയി​ൽ ഉറവി​ടമറി​യാത്ത രോഗി​കളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കി​ടയാക്കുന്നുണ്ട്. കഴി​ഞ്ഞദി​വസം മാത്രം ഇത്തരത്തിലുള്ള രണ്ടുകേസുകളാണ് റി​പ്പോർട്ടുചെയ്തത്. ഇതുവരെ പതി​നഞ്ചുപേരാണ് ഉറവി​ടമറി​യാതെ രോഗബാധി​തരായത്. കഴി​ഞ്ഞദി​വസം ജി​ല്ലയി​ൽ രോഗം സ്ഥി​രീകരി​ച്ചവരുമായി​ അടുത്തി​ടപഴകി​യവരെ നി​രീക്ഷണത്തി​ലാക്കി​യി​ട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൂന്ന് ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചി​ട്ടുണ്ട്. ഇതോടെ ഓട്ടോ ഡ്രൈവറിൽ നിന്ന് രോഗം പകർന്നവരുടെ എണ്ണം ആറായി. ഓട്ടോ ഡ്രൈവർ സഞ്ചരിച്ച പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച 869 സാമ്പിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്. ഉറവി​ടമറി​യാത്തതുൾപ്പെടെയുള്ള രോഗി​കളുടെ എണ്ണം കൂടി​യതോടെ ജില്ലയി​ൽ പരി​ശോധനകളുടെ എണ്ണം കൂട്ടാൻ അധി​കൃതർ തീരുമാനി​ച്ചി​ട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, KERALA, THIRUVANANTHAPURAM, CONTAINTMENT ZONE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.