ന്യൂഡല്‍ഹി: ട്വിറ്ററിന് ബദലായി ചൈനയിൽ ഉപയോഗിക്കുന്ന ചൈനീസ് സമൂഹ മാദ്ധ്യമമായ വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു. മോദിയുടെ ചിത്രങ്ങളും പോസ്റ്റുകളും കമന്റുകളും ഉൾപ്പെടെയുള്ളവ നീക്കിയിട്ടിട്ടുണ്ട്. 2015ൽ ആദ്യ ചൈനീസ് സന്ദർശനവേളയിലാണ് മോദി വെയ്ബോയില്‍ അംഗത്വം എടുത്തത്. ഇതുവരെ 244000 ഫോളോവേഴ്സാണ് വൈബോയിൽ മോദിക്കുണ്ടായിരുന്നത്. ഇതിൽ ഭൂരിപക്ഷവും ചൈനക്കാരായിരുന്നു.
ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പത്ത് ദിവസം മുമ്പ് പ്രധാനമന്ത്രിയുടേതുൾപ്പെടെ മൂന്നു അക്കൗണ്ടുകൾ സോഷ്യൽ മീഡിയ ആപ്പാ. വി ചാറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചിരുന്നു. ഗാല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ 'ബോയ്‌കോട്ട് ചൈന' പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |