കൊച്ചി: അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന്. ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നും അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചു.
ബാലഭാസ്കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടകാരണമെന്ന് അര്ജുന് ട്രിബ്യൂണലിനെ അറിയിച്ചു. ബാലഭാസ്കറിന്റെ കുടുംബത്തെ എതിര് കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹർജി. ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്ജുന് തന്റെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അര്ജുന് തലയ്ക്ക് പരിക്കേറ്റത് മുന്നിലെ സീറ്റിലിരുന്നതിനാലാണെന്നും ഫോറന്‍സിക് പരിശോധനാഫലത്തില്‍ തെളിഞ്ഞിരുന്നു.