അഞ്ചൽ : അഞ്ചൽ അർച്ചന ഹോട്ടലിലെ പെയിഡ് ക്വാറന്റൈൻ സെന്ററിലെ കെയർ ടേക്കറും അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ ജീവനക്കാരനുമായ അഞ്ചൽ പനച്ചിവിള സിന്ധു ഭവനിൽ ഗോപിനാഥന്റെ മകൻ സജുകുമാറിനെ (42) ആക്രമിച്ച കേസിലെ പ്രതികളായ അഞ്ചൽ പനയഞ്ചേരി നാരയണീയത്തിൽ സുന്ദരേശന്റെ മകൻ അരുൺ ( 37 ) പനയഞ്ചേരി വടക്കേവിള വീട്ടിൽ നന്ദകുമാറിന്റെ മകൻ സിബു (37) , അഞ്ചൽ പനയംഞ്ചേരി വടക്കേടത്ത് മഠത്തിൽ ശിവസ്വാമിഅയ്യരുടെ മകൻ സലിൻ ശങ്കർ(20) എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ കേന്ദ്രത്തിനോടടുത്തുള്ള ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയവർ ക്യൂ പാലിക്കാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണ കാരണം. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ സി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.